23.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി ദീർഘിപ്പിച്ചു
Kerala

സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷുറൻസ് പദ്ധതി ദീർഘിപ്പിച്ചു

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി.

സർക്കാർ ജീവനക്കാർ 500 രൂപ, സ്വയംഭരണ സ്ഥാപനങ്ങളായ സർവകലാശാല/പൊതുമേഖലാ/സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാർ 500രൂപ + ജി.എസ്.ടി., കെ.എസ്.ആർ.ടി.സി ജീവനക്കാർ 600 രൂപ + ജി.എസ്.ടി., കെ.എസ്.ഇ.ബി. ജീവനക്കാർ 850 രൂപ + ജി.എസ്.ടി. എന്ന ക്രമത്തിലാണ് വാർഷിക പ്രീമിയം തുക അടച്ചുവരുന്നത്.

നിലവിലുള്ള പ്രീമിയം നിരക്കിൽ വാഗ്ദത്ത തുക 10 ലക്ഷമായി തുടരും. ജി.എസ്.ടി ബാധകമായ സ്ഥാപനങ്ങൾ ആയത് ഒടുക്കേണ്ടതാണ്. ജി.പി.എ.ഐ.എസ് പദ്ധതി പ്രകാരമുള്ള പരിരക്ഷയ്ക്ക് ആത്മഹത്യ കേസുകൾക്കും, മദ്യപിച്ചും, ലഹരി വസ്തുകളുടെ ഉപയോഗത്താലും ഉണ്ടാകുന്ന അപകടങ്ങൾക്കും, നിയമം തെറ്റിച്ചുണ്ടാകുന്ന അപകടങ്ങൾക്കും അർഹതയുണ്ടായിരിക്കുന്നതല്ല.

ജീവനക്കാർ എസ്.എൽ.ഐ, ജി.ഐ.എസ്. പദ്ധതികളിൽ അംഗത്വം നേടിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ട ചുമതല ബന്ധപ്പെട്ട ഡി.ഡി.ഒ. മാർക്കാണ്. എന്നാൽ എസ്.എൽ.ആർ വിഭാഗം ജീവനക്കാർക്കും, സർക്കാർ സർവീസിലുളള പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർക്കും എസ്.എൽ.ഐ, ജി.ഐ.എസ് ബാധകമല്ലെങ്കിലും ജി.പി.എ.ഐ.എസ്. അംഗത്വത്തിന് അർഹതയുണ്ടായിരിക്കും.

2023 വർഷത്തേക്കുളള വാർഷിക പ്രീമിയം ഡ്രായിംഗ് ആൻഡ് ഡിസ്ബഴ്‌സിംഗ് ഓഫീസർ അല്ലെങ്കിൽ ശമ്പള വിതരണ ഉദ്യോഗസ്ഥൻ 2022 നവംബർ മാസത്തിലെ ശമ്പളത്തിൽ നിന്നും കിഴിവ് നടത്തി ഡിസംബർ 31-നകം ഇൻഷ്വറൻസ് ആൻഡ് പെൻഷൻ ഫണ്ടിന് കീഴിൽ *8011-00-105-89-ഗ്രൂപ്പ് പേർസണൽ ആക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി’ എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്‌ക്കണം. അന്യത്ര സേവനത്തിലുളള ജീവനക്കാരും, സസ്‌പെൻഷനിലുളളവരും, ശൂന്യവേതനാവധിയിൽ പ്രവേശിച്ചതിനാലോ മറ്റെന്തെങ്കിലും കാരണത്താലോ ശമ്പളം ലഭിക്കാത്ത ജീവനക്കാരും 2023 വർഷത്തേയ്ക്കുള്ള വാർഷികപ്രീമിയം ഡിസംബർ 31നകം നേരിട്ട് ഇൻഷ്വറൻസ് ആൻഡ് പെൻഷൻ ഫണ്ടിന് കീഴിൽ ‘8011-00-105-89 ഗ്രൂപ്പ് പേർസൺ അക്‌സിഡന്റ് ഇൻഷ്വറൻസ് പദ്ധതി’ എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടയ്ക്കണം.

ശൂന്യവേതനാവധിയിലുളളവർ, അന്യത്ര സേവനത്തിലുളളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുളളവർ, പേ-സ്ലിപ്പ് ലഭിക്കാത്ത കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ എന്നീ ജീവനക്കാർ ഒഴികെയുള്ള മറ്റെല്ലാ ജീവനക്കാരെയും ഈ പദ്ധതിയിൽ ഉൾപ്പെടുത്തി ഇൻഷ്വറൻസ് പുതുക്കാതിരിക്കുന്നതുമൂലം ഉണ്ടാകുന്ന ബാധ്യത ഡ്രോയിംഗ് ആൻഡ് ഡിസ്ബഴ്‌സിംഗ് ഉദ്യോഗസ്ഥർ/സെൽഫ് ഡ്രോയിംഗ് ഉദ്യോഗസ്ഥർ/ ചെക്ക് ഇഷ്യയിംഗ് ഉദ്യോഗസ്ഥർ/ജീവനക്കാരുടെ ശമ്പളം പിൻവലിക്കുവാനും നൽകുവാനും അധികാരപ്പെട്ടിട്ടുളള ഉദ്യോഗസ്ഥർ എന്നിവരുടെ മേൽ വ്യക്തിപരമായി നിക്ഷിപ്തമാണ്.

Related posts

അർഹർക്കെല്ലാം ക്ഷേമ പെൻഷൻ ഉറപ്പ്‌: മസ്‌‌റ്ററിങ്ങിന്‌ ജൂൺ 30വരെ അവസരം

Aswathi Kottiyoor

മാനസികവും ശാരീരികവുമായി പീഡിപ്പിക്കരുത്‌ ; ഇഡിയോട്‌ കോടതി

Aswathi Kottiyoor

വിനോദയാത്രയ്ക്കിറങ്ങി; പ്രാണനറ്റ് കണ്ണീരില്‍ പൊതിഞ്ഞ് ആറുപേര്‍ അവസാനമായി സ്‌കൂള്‍ മുറ്റത്തേക്ക്.*

Aswathi Kottiyoor
WordPress Image Lightbox