24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പ​ന്നി​ക​ളുടെ ദ​യാ​വ​ധം ന​ട​ത്തി
Peravoor

പ​ന്നി​ക​ളുടെ ദ​യാ​വ​ധം ന​ട​ത്തി

പേ​രാ​വൂ​ർ: ആ​ഫ്രി​ക്ക​ൻ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ച്ച പേ​രാ​വൂ​രി​ലെ സ്വ​കാ​ര്യ ഫാ​മി​ലെ 94 പ​ന്നി​ക​ളെ കൊ​ന്നൊ​ടു​ക്കി ശാ​സ്ത്രീ​യ​മാ​യി മ​റ​വു ചെ​യ്തു. മൃ​ഗസം​ര​ക്ഷ​ണ വ​കു​പ്പി​ലെ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 15 അം​ഗ ക​ർ​മസേ​ന രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച ദൗ​ത്യം ഉ​ച്ച​യ്ക്ക് ര​ണ്ടോ‌​ടെ പൂ​ർ​ത്തി​യാ​ക്കി. ക​ർ​മസേ​ന അം​ഗ​ങ്ങ​ൾ 24 മ​ണി​ക്കൂ​ർ നേ​രം ക്വാ​റ​ന്‍റൈനി​ൽ തു​ട​രും. നാ​ളെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫാം ​പ​രി​സ​രം അ​ണുന​ശീ​ക​ര​ണം ന​ട​ത്തും.

ര​ണ്ടു വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഫാ​മി​ൽ ഈ​യ​ടു​ത്ത് പു​തി​യ പ​ന്നി​ക​ളെ കൊ​ണ്ടു വ​ന്നി​ട്ടി​ല്ല. പ​ന്നി​ക​ൾ​ക്ക് തീ​റ്റ​യാ​യി ന​ൽ​കു​ന്ന കാ​റ്റ​റിം​ഗ് സ​ർ​വീ​സു​ക​ളു​ടെ ഭ​ക്ഷ​ണ​ശാ​ല അ​വ​ശി​ഷ്ട​ങ്ങ​ളാ​കാം രോ​ഗ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്ന് അ​ധി​കാ​രി​ക​ൾ പ​റ​ഞ്ഞു.

ജി​ല്ലാ മൃ​ഗസം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ഡോ. ​എ​സ്.​ജെ. ലേ​ഖ, ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​അ​ജി​ത് ബാ​ബു, ചീ​ഫ് വെ​റ്റ​റി​ന​റി ഓ​ഫീ​സ​ർ ഡോ. ​ജ​യ​മോ​ഹ​ന​ൻ, ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​ന​സീ​മ, പേ​രാ​വൂ​ർ സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​സി​ന്ധു , പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വേ​ണു​ഗോ​പാ​ൽ എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.

Related posts

ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കേളകം-ഇല്ലിമുക്ക് സ്വദേശി എക്‌സൈസ് പിടിയിൽ….

Aswathi Kottiyoor

പേരാവൂർ ഗവ.ആസ്പത്രിയിലെ കോവിഡ് ഐ.സി.യു നിർമാണം ഗവ.ഡോക്ടർമാർ തടഞ്ഞു

Aswathi Kottiyoor

യുണൈറ്റഡ് മർച്ചൻറ്സ് ചേംബർ പേരാവൂരിൽ സമൂഹ ഇഫ്താർ സംഗമം നടത്തി

Aswathi Kottiyoor
WordPress Image Lightbox