22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • പൈ​ത​ൽ​മ​ല​യി​ൽ ട്ര​ക്കിം​ഗ് പാ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കും: കെ. ​സു​ധാ​ക​ര​ൻ എം​പി
kannur

പൈ​ത​ൽ​മ​ല​യി​ൽ ട്ര​ക്കിം​ഗ് പാ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കും: കെ. ​സു​ധാ​ക​ര​ൻ എം​പി

പൈതൽമല: പൈ​ത​ൽ​മ​ല​യി​ൽ ട്ര​ക്കിം​ഗ് പാ​ത്തി​ന് സൗ​ക​ര്യ​മൊ​രു​ക്കാ​ൻ ഫ​ണ്ട് അ​നു​വ​ദി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ൻ എം​പി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ക്കൂ​ർ ടൂ​റി​സം വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൈ​ത​ൽ​മ​ല​യി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പൈ​ത​ൽ​മ​ല​യു​ടെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ കി​ട​പ്പ് ടൂ​റി​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ്. നേ​ര​ത്തെത​ന്നെ ഇ​വി​ടം വ​ട​ക്ക​ൻ മ​ല​ബാ​റി​ലെ പ്ര​ധാ​ന ടൂ​റി​സം കേ​ന്ദ്ര​മാ​കേ​ണ്ട​താ​യി​രു​ന്നു. നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്താ​നു​ള്ള ത​ട​സ​മാ​ണ് പൈ​ത​ൽ​മ​ല മി​ക​ച്ച ടൂ​റി​സം കേ​ന്ദ്ര​മാ​കു​ന്ന​തി​നു​ള്ള പ്ര​ധാ​ന ത​ട​സം. അ​ടി​സ്ഥാ​നസൗ​ക​ര്യ വി​ക​സ​ന മേ​ഖ​ല​യി​ൽ ജ​ന​ങ്ങ​ൾ​ക്കുവേ​ണ്ടി ഒ​രുപാ​ട് കാ​ര്യ​ങ്ങ​ൾ ചെ​യ്യ​ണ​മെ​ന്നു​ണ്ടെ​ങ്കി​ലും ഫ​ണ്ടി​ന്‍റെ അ​പ​ര്യാ​പ്ത​തമൂ​ലം എം​പി എ​ന്നനി​ല​യി​ൽ താ​ൻ നി​സ​ഹാ​യ​നാ​ണ്. ഏ​ഴ് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ൾ​ക്കുകൂ​ടി അ​ഞ്ച് കോ​ടി രൂ​പ​യാ​ണ് എം​പി ഫ​ണ്ടെ​ങ്കി​ൽ എം​എ​ൽ​എ ക്ക് ​ആ​റു കോ​ടി രൂ​പ​യു​ണ്ട്. രാ​ഷ്​ട്രീ​യ, മ​ത, ജാ​തിപ​ര​മാ​യി സ​ർ​ക്കാ​ർ ഫ​ണ്ട് വീ​തി​ക്കു​ക​യാ​ണ്. ഇ​തു കാ​ര​ണം മ​നം മ​ടു​ത്താ​ണ് താ​നിനി ലോക്സഭാ തെരഞ്ഞെടുപ്പിൽ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ​തെ​ന്നും സുധാകരൻ പ​റ​ഞ്ഞു.

അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​മാ​ണ് ടൂ​റി​സ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യ​മെ​ന്ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷപ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. ട്ര​ക്കിം​ഗ്, മൗ​ണ്ടെ​ൻ ടൂ​റി​സം, ഫാം ​ടൂ​റി​സം, പി​ൽ​ഗ്രി​മേ​ജ് ടൂ​റി​സം, നാ​ച്വ​റ​ൽ ടൂ​റി​സം, ആ​യു​ർ​വേ​ദ ടൂ​റി​സം, ഫു​ഡ് ടൂ​റി​സം, ഇ​ക്കോ ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ അ​ന​ന്തസാ​ധ്യ​ത​ക​ളു​ണ്ടെ​ന്നും ടൂ​റി​സം രം​ഗ​ത്ത് വ​ലി​യ കു​തി​ച്ചുചാ​ട്ടം ഇ​രി​ക്കൂ​റി​ന് നേ​ടാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ടൂറിസം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ്ര​സം​ഗി​ച്ചു. ബേ​ബി മാ​ത്യു സോ​മ​തീ​രം മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഇ​രി​ക്കൂ​ർ ടൂ​റി​സം ആ​ൻ​ഡ് ഇ​ന്ന​വേ​ഷ​ൻ കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി അ​ജി​ത് രാ​മ​വ​ർ​മ, ട്ര​ഷ​റ​ർ ബേ​ബി തോ​ലാ​നി, പൊ​ട്ടം​പ്ലാ​വ് സെ​ന്‍റ് ജോ​സ​ഫ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​ന​ചാ​രി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭയി​ലെ​യും ഉ​ദ​യ​ഗി​രി, ആ​ല​ക്കോ​ട്, ന​ടു​വി​ൽ, ചെ​ങ്ങ​ളാ​യി, ഇ​രി​ക്കൂ​ർ, ഏ​രു​വേ​ശി, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​സ​ന്‍റേ​ഷ​നും സാ​ധ്യ​ത​ക​ളും അ​ത​ത് ത​ദ്ദേ​ശസ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ടൂ​റി​സം മേ​ഖ​ല​ക​ളി​ലെ നി​ക്ഷേ​പസാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ച് പി.​കെ. സൂ​ര​ജ്, എം. ​സു​നി​ൽ, ഡോ. ​ആ​ഷി​ഖ് മാ​മു എ​ന്നി​വ​ർ നി​ക്ഷേ​പ​ക​രു​മാ​യി സം​വ​ദി​ച്ചു. ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​ജേ​ഷ് കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. നൂ​റോ​ളം നി​ക്ഷേ​പ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

ഇ​ന്നു രാ​വി​ലെ രാ​വി​ലെ ഒ​ൻ​പ​തി​ന് ന​ട​ക്കു​ന്ന നി​ക്ഷേ​പ​കസം​ഗ​മം ധനമ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. പി. ​സ​ന്തോ​ഷ് കു​മാ​ർ എം​പി മു​ഖ്യാ​തിഥി​യാ​യിരിക്കും. കേ​ന്ദ്ര ടൂ​റി​സം സെ​ക്ര​ട്ട​റി ക​മ​ല വ​ർ​ധ​ന റാ​വു, സം​സ്ഥാ​ന ടൂ​റി​സം സെ​ക്ര​ട്ട​റി പി.​എ​സ്. ശ്രീ​നി​വാ​സ്, ജി​ല്ലാ ക​ള​ക്‌ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ, ഡി​എ​ഫ്ഒ ഡി. ​കാ​ർ​ത്തി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. നി​ക്ഷേ​പ​ക​രി​ൽനി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 പേ​ർ പ്രോ​ജ​ക്‌ട് വി​വ​ര​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

Related posts

ദേ​ശീ​യ​പാ​ത; ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി പത്തിന് വ്യാ​പാ​രി​ക​ളു​ടെ നി​ൽ​പ്പുസ​മ​രം

Aswathi Kottiyoor

കോവിഡ്​ പ്രതിരോധ ഉൽപന്നങ്ങളിൽ വ്യാജനും അമിത വിലയും കർശന നടപടിയുമായി പൊലീസ്

Aswathi Kottiyoor

വീ​ട്ട​മ്മ​യ്ക്ക് വെ​ട്ടേ​റ്റ സം​ഭ​വം: സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

Aswathi Kottiyoor
WordPress Image Lightbox