23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ടിക്കറ്റ്‌ ചാർജ്ജ്‌ വർധിപ്പിച്ചിട്ടില്ല; ഈടാക്കുന്നത്‌ നിയമാനുസൃത നിരക്കുകൾ മാത്രം: കെഎസ്‌ആർടിസി
Kerala

മണ്ഡല മകരവിളക്കിനോടനുബന്ധിച്ച്‌ ടിക്കറ്റ്‌ ചാർജ്ജ്‌ വർധിപ്പിച്ചിട്ടില്ല; ഈടാക്കുന്നത്‌ നിയമാനുസൃത നിരക്കുകൾ മാത്രം: കെഎസ്‌ആർടിസി

മണ്ഡല മകരവിളക്ക്‌ മഹോത്സവത്തോടനുസബന്ധിച്ച്‌ ടിക്കറ്റ്‌ ചാർജ്ജ്‌ വർധിപ്പിച്ചിട്ടില്ലെന്നും നിയമാനുസൃതമായ നിരക്കുകളേ ഈടാക്കുന്നുള്ളൂവെന്നും കെഎസ്‌ആർടിസി കോടതിയെ അറിയിച്ചു. മലയോരമേഖലകളിൽ സർവീസ്‌ നടത്തുമ്പോൾ 25ശതമാനവും ഉത്സവസീസണുകളിൽ സർവീസ്‌ നടത്തുമ്പോൾ 35 ശതമാനവും അധികചാർജ്ജ്‌ ഈടാക്കാമെന്നാണ്‌ നിയമം. മണ്ഡലമകരവിളക്ക്‌ മഹോത്സവം ഉത്സവസീസണായി സർക്കാർ അംഗീകരിച്ചിട്ടുള്ളതുമാണ്‌.

അതിനാൽ നിയമപരമായ ചാർജ്ജ്‌ മാത്രമേ ഈടാക്കുന്നുള്ളൂവെന്ന്‌ കെഎസ്‌ർടിസി കോടതിയെ അറിയിച്ചു. ഇതുസംബന്ധിച്ചുള്ള വിശദാംശങ്ങൾ വ്യാഴാഴ്‌ച അറിയിക്കണമെന്ന്‌ കോടതി നിർദേശിച്ചു. മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന്റെ ഭാഗമായി കെഎസ്‌ആർടിസി സർവീസുമായി ബന്ധപ്പെട്ട്‌ ജസ്‌റ്റിസ്‌ അനിൽ കെ നരേന്ദ്രനും ജസ്‌റ്റിസ്‌ പി ജി അജിത്കുമാറും അടങ്ങുന്ന ദേവസ്വം ബെഞ്ച്‌ സ്വമേധയാ എടുത്ത കേസിലാണ്‌ നിർദേശം.

Related posts

വ്യവസായസൗഹൃദ റാങ്കിങ്‌ : കുതിപ്പിന്‌ ആക്കംകൂട്ടും ; എത്തുന്നത്‌ ലോകോത്തര കമ്പനികൾ

Aswathi Kottiyoor

പ്രളയഭീഷണി: കേരളത്തിൽ കൂടുതൽ ഡാമുകൾ വേണമെന്ന് പാർലമെന്ററി സമിതി.

Aswathi Kottiyoor

കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ഉദ്ഘാടനം മൂന്നിന്

Aswathi Kottiyoor
WordPress Image Lightbox