കണ്ണൂർ: നിർമാണവസ്തുക്കളുടെ ഭീമമായ വിലവർധനവിനു പിന്നാലെ മേഖലയിലെ പ്രവൃത്തികളുടെ നിരക്കും വർധിപ്പിക്കുന്നു. കൂലി ജനുവരി മുതൽ പത്തു ശതമാനം വരെ വർധിപ്പിക്കുമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് സൂപ്പർവൈസേഴ്സ് അസോസിയഷൻ (സിഡബ്ല്യൂഎസ്എ) ഭാരവാഹികൾ പറഞ്ഞു. ജനുവരി മുതൽ ഒരു സ്ക്വയർ ഫീറ്റ് ബെൽറ്റ് ബീം നിർമിക്കുന്നതിന് 70 രൂപ ഈടാക്കും. ഇപ്പോഴിത് 60 രൂപയാണ്. ഇത്തരത്തിൽ ഓരോ പ്രവൃത്തിക്കും അഞ്ചു മുതൽ പത്തു ശതമാനം വരെ വർധനവ് ഉണ്ടാകുമെന്ന് ഭാരവാഹികളായ എ. വേണുഗോപാലും ഇ. ചന്ദ്രനും പത്രസമ്മേളനത്തിൽ അറിയിച്ചു.
കോവിഡനന്തരം നിർമാണവസ്തുക്കളുടെ അമിതമായ വിലക്കയറ്റം മേഖലയെ തകർത്തിരിക്കുകയാണ്. നിർമാണസാധനങ്ങളുടെ വില നിയന്ത്രിക്കുന്ന കാര്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ യാതൊരു ഇടപെടലും നടത്തുന്നില്ല. ഇതുകാരണം നിർമാണമേഖല പാടെ നിശ്ചലാവസ്ഥയിലാണ്. മൂന്നു വർഷത്തിന് മുന്പുള്ള നിരക്കിലാണ് സിഡബ്ല്യുഎസ് ഇപ്പോഴും ജോലികൾ ഏറ്റെടുത്തു ചെയ്യുന്നത്.
നിർമാണജോലിക്ക് ഉപയോഗിക്കുന്ന പണി സാധനങ്ങളായ പലക, മുള, ജാക്കി, സ്പാൻ, ഷീറ്റ് തുടങ്ങിയവയുടെയും തൊഴിലാളികളുടെ കൂലിയിനത്തിലും വന്ന വർധനവ് കാരണം നിരക്ക് വർധിപ്പിക്കാൻ നിർബന്ധിതമായിരിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു. പത്രസമ്മേളനത്തിൽ പി. ദാമോദരൻ, കെ. രഞ്ജിത്ത്, ടി. പ്രവീൺ കുമാർ എന്നിവരും പങ്കെടുത്തു.
നിർമാണപ്രവൃത്തികളുടെ 2023 ജനുവരി മുതലുള്ള വർധിപ്പിച്ച നിരക്ക്
സ്ക്വയർഫീറ്റ് റേറ്റ്-
താഴത്തെ നില
തറയ്ക്ക് മുകളിൽ ബെൽറ്റ്- 1 സ്ക്വയർ ഫീറ്റ് -70
ലിന്റൽ ആൻഡ് ലിന്റൽ ബെൽറ്റ് ബീം- 1 സ്ക്വയർ ഫീറ്റ് – 70
സൺഷെയ്ഡ് ലെവൽ, മെയിൻ സ്ലാബ് ലെവൽ -1 സ്ക്വയർ ഫീറ്റ്- 70
സൺഷെയ്ഡ് കട്ടിംഗ് R/F- 1 സ്ക്വയർ ഫീറ്റ് -80
ചരിവ് സൺഷെയ്ഡ്- 1 സ്ക്വയർ ഫീറ്റ് -90
ഡിസൈനർ കോളം, ആർച്ച്ബീം (എക്സ്ട്രാ ചാർജ്)
സ്റ്റെയർ കെയ്സ് ഓർഡിനറി 1 മീറ്റർ വരെ ഒരു സ്റ്റെപ്പിന് – 900
സ്റ്റെയർ കെയ്സ് ഓർഡിനറി 1 മീറ്റർ മുതൽ 1.80 വരെ ഒരു സ്റ്റെപ്പിന് -1200
മടക്ക് സ്റ്റെപ്പ് 1 മീറ്റർ വരെ ഒരു സ്റ്റെപ്പിന് -1100
മടക്ക് സ്റ്റെപ്പ് 1 മീറ്റർ മുതൽ 1.80 വരെ ഒരു സ്റ്റെപ്പിന് -1800
മെയിൻ സ്ലാബ് രണ്ട് വശം (40 സെ.മീ) ചരിവ്- 1 സ്ക്വയർ ഫീറ്റ് – 100
മെയിൻ സ്ലാബ് മൂന്ന് വശം (40സെ.മീ) ചരിവ്-1 സ്ക്വയർ ഫീറ്റ് – 130
മെയിൻ സ്ലാബ് ഓട്കട്ട് മോഡൽ – സ്ക്വയർഫീറ്റ് – 140
പ്ലിന്റ് ഏരിയ റേറ്റ് (ലേബർ)
കുഴിയാട്ട മുതൽ തേപ്പ് വരെ (തറ ബെൽറ്റിന് എക്സ്ട്രാ ചാർജ്) – 460
കുഴിയാട്ട മുതൽ വാർഫ് വരെ (തേപ്പ് ഇല്ലാതെ) – 360
തറയ്ക്ക് മുകളിൽ തേപ്പ് വരെ – 360
തറയ്ക്ക് മുകളിൽ വാർഫ് വരെ (തറബെൽറ്റ് എക്സ്ട്രാ ചാർജ്) തേപ്പ് ഇല്ലാതെ – 280
തറയ്ക്ക് മുകളിൽ വാർഫ് മാത്രം (കല്ല്, തേപ്പ് പണി ഇല്ലാതെ) -180
ഫൗണ്ടേഷൻ ഒരു മീറ്ററിൽ കൂടുതലാണെങ്കിൽ എക്സ്ട്രാ ചാർജ് കൊടുക്കണം. ഡിസൈൻ വർക്കിനും എക്സ്ട്രാ ചാർജ് ഈടാക്കും