24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • തേ​ൻ മ​ഹോ​ത്സ​വത്തിന് തു​ട​ക്കം
kannur

തേ​ൻ മ​ഹോ​ത്സ​വത്തിന് തു​ട​ക്കം

ക​ണ്ണൂ​ർ: ഖാ​ദി ആ​ന്‍​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് ക​മ്മീ​ഷ​ന്‍റെ​യും ഖാ​ദി ക​മ്മീ​ഷ​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ രൂ​പീ​ക​രി​ച്ച ക​ണ്ണൂ​ർ ബീ ​കീ​പ്പിം​ഗ് ക്ല​സ്റ്റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ മ​ഹാ​ത്മാ മ​ന്ദി​ര​ത്തി​ൽ തേ​ൻ മ​ഹോ​ത്സ​വം ആ​രം​ഭി​ച്ചു. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ മു​ന്നൂ​റോ​ളം തേ​നീ​ച്ച ക​ർ​ഷ​ക​രാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്.
പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സെ​മി​നാ​റു​ക​ൾ, വി​വി​ധ ക്ലാ​സു​ക​ൾ, ക​ർ​ഷ​ക​രെ ആ​ദ​രി​ക്ക​ൽ, കാ​ർ​ഷി​ക പ്ര​ശ്നോ​ത്ത​രി, ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​ല്പ​ന​മേ​ള തു​ട​ങ്ങി​യ​വ​യും ന​ട​ക്കും. ഖാ​ദി ആ​ൻ​ഡ് വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രീ​സ് സം​സ്ഥാ​ന ഡ​യ​റ​ക്‌​ട​ർ സി.​ജി ആ​ണ്ട​വ​ർ തേ​ൻ മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ൽ മാ​നേ​ജ​ർ എ.​എ​സ്.​ഷി​റാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഡി​ഡി​എ​ച്ച് അ​ജി​മോ​ൾ, എ​ൽ.​ഡി.​എം രാ​ജ്കു​മാ​ർ, ബീ ​കീ​പ്പിം​ഗ് ക്ല​സ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​സ​ഫ്, സെ​ക്ര​ട്ട​റി സി. ​മ​നോ​ജ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഗു​ണ​മേ​ന്മ​യു​ള്ള തേ​ൻ ഉ​ത്പാ​ദ​നം എ​ന്ന വി​ഷ​യ​ത്തി​ൽ ഹോ​ർ​ട്ടി കോ​ർ​പ്പ് റീ​ജ​ണ​ൽ മാ​നേ​ജ​രും മാ​വേ​ലി​ക്ക​ര ബീ ​കീ​പ്പിം​ഗ് ട്രെ​യി​നിം​ഗ് കോ​ള​ജ് മേ​ധാ​വി​യു​മാ​യ ബി.​സു​നി​ൽ ക്ലാ​സെ​ടു​ത്തു. തേ​നീ​ച്ച വ​ള​ർ​ത്ത​ലി​ൽ കി​സാ​ൻ വാ​ണി​യു​ടെ പ​ങ്ക് എ​ന്ന വി​ഷ​യ​ത്തി​ൽ ക​ണ്ണൂ​ർ ആ​കാ​ശ​വാ​ണി​യി​ലെ കി​സാ​ൻ വാ​ണി പ്രോ​ഗ്രാം ഡ​യ​റ​ക്‌​ട​ർ പി.​വി. പ്ര​ശാ​ന്ത് കു​മാ​ർ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. യൂ​ട്യൂ​ബി​ലൂ​ടെ വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ളെ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും പ്രോ​ത്സ​ഹി​പ്പി​ക്കു​ക​യം ചെ​യ്യു​ന്ന ഫി​റോ​സ് ക​ണ്ണി​പ്പൊ​യി​ലി​നെ മ​ല​ബാ​ർ ഹ​ണി ഏ​ർ​പ്പെ​ടു​ത്തി​യ പ്ര​ശ​സ്തി​പ​ത്ര​വും കാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു. തേ​ൻ മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​നം ഇ​ന്നു വൈ​കു​ന്നേ​രം ന​ട​ക്കും. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ മി​ക​ച്ച തേ​ൻ ക​ർ​ഷ​ക​രെ ആ​ദ​രി​ക്കും.

Related posts

ആയുർവേദ കോളജ് ലേഡീസ് ഹോസ്റ്റൽ യാഥാർഥ്യമായി

Aswathi Kottiyoor

കോവിഡ് രോഗി ആശുപത്രിയുടെ ഏഴാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Aswathi Kottiyoor

പുനരുപയോഗിക്കാത്ത പ്ലാസ്‌റ്റിക്‌ തടഞ്ഞില്ലെങ്കിൽ നടപടി

Aswathi Kottiyoor
WordPress Image Lightbox