ബാബാ സാഹിബ് ഡോ. ബി.ആർ. അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിഞ്ജാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ സർവീസസ് അതോറിറ്റി ഓഫീസുകളിലുൾപ്പെടെ നവംബർ 26 രാവിലെ 11ന് ഭരണഘടനയുടെ ആമുഖം വായിക്കും. ഇതോടൊപ്പം ചർച്ചകൾ, വെബിനാറുകൾ, ക്വിസ്, ഉപന്യാസം, ഡിബേറ്റ് തുടങ്ങിയ വിവിധ മൽസരങ്ങൾ എന്നിവ സംഘടിപ്പിക്കും. ഭരണഘടനയുടെ ആമുഖവും, 51 A പ്രകാരമുള്ള മൗലിക കടമകളും അസംബ്ലികളിൽ വായിച്ചുകൊണ്ട് സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആചരണത്തിന്റെ ഭാഗമാകും. നവംബർ 26ന് അവധിയാകുന്ന സാഹചര്യത്തിൽ നവംബർ 25 നാകും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഭരണഘടന ദിനം ആചരിക്കുന്നത്.
previous post