27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആഘോഷിക്കാന്‍ ബിയര്‍ ലഹരിയുണ്ടാകില്ല; ലോകകപ്പ് വേദികളില്‍ നിരോധനം
Kerala

ആഘോഷിക്കാന്‍ ബിയര്‍ ലഹരിയുണ്ടാകില്ല; ലോകകപ്പ് വേദികളില്‍ നിരോധനം

ലോകകപ്പ് വേദികളില്‍ ബിയര്‍ നിരോധിക്കാന്‍ ഒരുങ്ങി ഖത്തര്‍ ഭരണകൂടം.സ്റ്റേഡിയങ്ങളില്‍ നിന്ന് നോണ്‍ ആല്‍ക്കഹോളിക് ആയ പാനിയങ്ങള്‍ മാത്രമാവും ആരാധകര്‍ക്ക് ലഭിക്കുക.

നേരത്തെ സ്റ്റേഡിയങ്ങളില്‍ ആല്‍ക്കഹോളിക് ബിയര്‍ അനുവദിക്കും എന്നായിരുന്നു ഖത്തറിന്റെ നിലപാട്. എന്നാല്‍ ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാവുന്ന 8 സ്റ്റേഡിയങ്ങളിലും ബിയര്‍ വില്‍പ്പന അനുവദിക്കില്ല എന്ന തീരുമാനം വരുന്നതായാണ് റിപ്പോര്‍ട്ട്.

മദ്യവില്‍പ്പന സംബന്ധിച്ച് ഖത്തര്‍ ഭരണകൂടവും ഫിഫയും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിരുന്നു. പൊതുസ്ഥലത്ത് നിന്ന് മദ്യപാനം അനുവദനീയമല്ലാത്ത രാജ്യമാണ് ഖത്തര്‍. ലോകകപ്പ് കാണാന്‍ എത്തുന്ന ആരാധകര്‍ക്ക് ഖത്തറിന്റെ നിലപാട് കല്ലുകടിയാവുകയാണ്.

ലോകകപ്പിന് രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് സ്റ്റേഡിയങ്ങളില്‍ ബിയര്‍ നിരോധിക്കുന്നതായുള്ള തീരുമാനം വരുന്നത്.

Related posts

കടലും ആകാശവും സ്വന്തമാക്കി അദാനി; മാറുന്നു കേരളത്തിന്റെ സഞ്ചാരപാത.

Aswathi Kottiyoor

പോ​ലീ​സ് പാ​സി​നാ​യി 1.75 ലക്ഷം അ​പേ​ക്ഷ; നൽകിയത് 15,761

Aswathi Kottiyoor

മ​രു​ന്നു​ക​ൾ വീ​ടു​ക​ളി​ൽ എ​ത്തി​ക്കാ​ൻ സൗ​ക​ര്യം ഒ​രു​ക്കുമെന്ന് മുഖ്യമന്ത്രി

WordPress Image Lightbox