22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ നഗരത്തിൽ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം
kannur

കണ്ണൂർ നഗരത്തിൽ വി​ദ്യാ​ർ​ഥി​നി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം

ക​ണ്ണൂ​ർ: ന​ഗ​ര​മ​ധ്യ​ത്തി​ലെ റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യെ കൈ​ക്ക് ക​ട​ന്നു​പി​ടി​ച്ച് കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം. സം​ഭ​വ​ത്തി​ലെ പ്ര​തി​യാ​യ യു​വാ​വി​നെ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​റു​വ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷ​രീ​ഫ് (36) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. എ​സ്ബി​ഐ ബ​സ്‌​സ്റ്റോ​പ്പി​ൽ ബ​സി​റ​ങ്ങി സ്കൂ​ളി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​നി​യു​ടെ സ​മീ​പ​ത്ത് കാ​ർ നി​ർ​ത്തി​യ പ്ര​തി പേ​ര് ചോ​ദി​ക്കു​ക​യാ​യി​രു​ന്നു. എ​ന്തി​നാ​ണു പേ​ര് ചോ​ദി​ക്കു​ന്ന​തെ​ന്നു ചോ​ദി​ച്ച് വി​ദ്യാ​ർ​ഥി​നി ന​ട​ന്നു​പോ​യ​പ്പോ​ൾ സ്കൂ​ളി​ലേ​ക്കു​ള്ള വ​ഴി​യി​ൽ കാ​റി​ന്‍റെ പി​ൻ​വ​ശ​ത്തെ ഡോ​ർ തു​റ​ന്നു നി​ർ​ത്തി​യി​ടു​ക​യും പെ​ൺ​കു​ട്ടി അ​ടു​ത്തെ​ത്തി​യ​പ്പോ​ൾ കൈ​യി​ൽ പി​ടി​ച്ചു വ​ലി​ച്ച് കാ​റി​ൽ ക​യ​റ്റാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​നി ബ​ഹ​ളം വ​ച്ച് ഓ​ടി സ്കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രോ​ടെ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ സ്കൂ​ൾ അ​ധി​കൃ​ത​ർ വ​നി​താ സെ​ല്ലി​ൽ വി​വ​ര​മ​റി​യി​ച്ചു. വ​നി​താ സെ​ല്ലി​ലെ പോ​ലീ​സ് സ്കൂ​ളി​ലെ​ത്തി പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക​യും ടൗ​ൺ എ​സ്എ​ച്ച്ഒ ബി​നു മോ​ഹ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മീ​പ​ത്തെ സി​സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് കാ​ർ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​റി​ന്‍റെ ആ​ർ​സി ഉ​ട​മ സ്ഥ​ല​ത്തി​ല്ലെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്ര​തി​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ആ​ർ​സി ഉ​ട​മ കാ​ർ പ്ര​തി​ക്ക് വി​റ്റി​രു​ന്നെ​ങ്കി​ലും ആ​ർ​സി മാ​റ്റി​യി​രു​ന്നി​ല്ല. പ്ര​തി നേ​ര​ത്തെ എം​ഡി​എം​എ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട വ്യ​ക്തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പോ​ക്സോ കേ​സ് പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

Aswathi Kottiyoor

കേ​ന്ദ്ര​സ​ർ​ക്കാ​ർ ജ​ന​വി​രു​ദ്ധ നി​ല​പാ​ട് തി​രു​ത്ത​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്‌ -എം

Aswathi Kottiyoor

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജി​ല്ല​യി​ലെ നെ​ൽ​ക്കൃ​ഷി​ക്ക് വി​ന​യാ​കു​ന്നു

Aswathi Kottiyoor
WordPress Image Lightbox