24.2 C
Iritty, IN
October 4, 2024
  • Home
  • Iritty
  • വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം – ആഘോഷക്കമ്മിറ്റി രൂപീകരിച്ചു
Iritty

വയത്തൂർ കാലിയാർ ഊട്ട് മഹോത്സവം – ആഘോഷക്കമ്മിറ്റി രൂപീകരിച്ചു

ഇരിട്ടി: കൊവിഡ് മഹാമാരിയുടെ വ്യാപനം മൂലം രണ്ടു വർഷമായി ചടങ്ങുകൾ മാത്രമായി ചുരുക്കിയ വയത്തൂർ കാലിയാർ ക്ഷേത്രം ഊട്ട് മഹോത്സവം ഇത്തവണ വിപുലമായി നടത്താൻ തീരുമാനിച്ചതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതിനായി 41 അംഗങ്ങൾ അടങ്ങിയ വിപുലമായ ആഘോഷകമ്മിറ്റി രൂപീകരണവും കഴിഞ്ഞ ദിവസം നടന്നു. രണ്ട് സംസ്കാരങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് കുടകരും മലയാളികളും ചേർന്നാണ് ഊട്ടുത്സവം നടത്തി വരാറുള്ളത്. ജനുവരി 13ന് കുഴിയടുപ്പിൽ തീയിടുന്നതോടെ ആരംഭിക്കുന്ന ഉത്സവം 26 വരെ നീണ്ടു നിൽക്കും. ആചാരപരമായ ചടങ്ങുകൾക്ക് പുറമേ വിവിധ കലാപരിപാടികളും ഉത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് ഉത്സവക്കമ്മിറ്റി ചെയർമാൻ ബി. ദിവാകരനും മറ്റ് ഭാരവാഹികളും പത്ര സമ്മേളനത്തിൽ പറഞ്ഞു.
ഉത്സവ കമ്മിറ്റി ഭാരവാഹികൾ : ബി. ദിവാകരൻ (ചെയർമാൻ), ടി.എസ്. പ്രദീപ്, അനീഷ് കോളിത്തട്ട്, ബിനു പുതുശ്ശേരി, ജയരാജൻ പള്ള്യത്ത്, സി.കെ. സതീശൻ, ആർ. രാജൻ, മധു ലക്ഷ്മീവിലാസം (വൈ.ചെയർമാന്മാർ), കെ.വി. ഗോപാലൻ (ജന.കൺവീനർ), അനീഷ് ബാബു, എം.എൻ. സുരേഷ് ബാബു, മനോജ് മാസ്റ്റർ, സുജീഷ് വയത്തൂർ, രവീന്ദ്രൻ മുതലക്കുഴി, ബാലൻ കതുവാപറമ്പ് (ജോ. കൺവീനർമാർ ), എക്സിക്യു്ട്ടീവ് ഓഫീസർ പി. മുരളീധരൻ (ഖജാൻജി).

Related posts

ഇടിമിന്നലിൽ വീടിന് നാശം

Aswathi Kottiyoor

ദുരന്തങ്ങള്‍ നേരിടാന്‍ കര്‍മ്മപരിപാടികളുമായി വള്ളിത്തോട് ഒരുമ റെസ്‌ക്യൂ ടീം………..

Aswathi Kottiyoor

കേരളത്തിൽ നിന്നും കുടകിലേക്കുള്ള യാത്രാ നിയന്ത്രണം ഒക്ടോബർ 30 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox