22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സാമ്പത്തിക പ്രതിസന്ധി: സാമൂഹ്യപെന്‍ഷന്‍ വിതരണം നിലച്ചു
Kerala

സാമ്പത്തിക പ്രതിസന്ധി: സാമൂഹ്യപെന്‍ഷന്‍ വിതരണം നിലച്ചു

പ്ര​തി​മാ​സം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന സാ​മൂ​ഹ്യസു​ര​ക്ഷാ പെ​ന്‍ഷ​നു​ക​ളു​ടെ വി​ത​ര​ണ​വും നി​ല​ച്ചു.

സം​സ്ഥാ​നസ​ര്‍ക്കാ​രി​ന്‍റെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് പെ​ന്‍ഷ​ന്‍ മു​ട​ങ്ങാ​ന്‍ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. വാ​ര്‍ധ​ക്യ കാ​ല പെ​ന്‍ഷ​ന്‍, വി​ധ​വാപെ​ന്‍ഷ​ന്‍, ക​ര്‍ഷ​ക​തൊ​ഴി​ലാ​ളി പെ​ന്‍ഷ​ന്‍ തു​ട​ങ്ങി വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 55 ല​ക്ഷം പേ​ര്‍ക്കാ​ണ് പ്ര​തി​മാ​സം 1600 രൂ​പ വീ​തം ല​ഭി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു കു​ടി​ശി​ക​യു​ള​ള പെ​ന്‍ഷ​ന്‍ തീ​ര്‍ത്തു ന​ല്‍കി​യ​താ​ണ്. തു​ട​ര്‍ന്ന് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തെ പെ​ന്‍ഷ​ന്‍ വി​ത​ര​ണം ഇ​നി​യും പൂ​ര്‍ത്തി​യാ​യി​ട്ടി​ല്ല.

ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന​വ​ര്‍ക്കു മാ​ത്ര​മാ​ണ് സെ​പ്റ്റം​ബ​ര്‍ മാ​സ​ത്തെ പെ​ന്‍ഷ​ന്‍ ല​ഭി​ച്ച​ത്. ഒ​ക്ടോ​ബ​ര്‍ മാ​സ​ത്തെ പെ​ന്‍ഷ​ന്‍ വി​ത​ര​ണം ന​വം​ബ​ര്‍ ആ​ദ്യ​വാ​രം ആ​രം​ഭി​ക്കേ​ണ്ട​താ​ണ്. ഒ​ക്ടോ​ബ​ര്‍ 25ന് ​പെ​ന്‍ഷ​ന്‍ അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​റ​ങ്ങേ​ണ്ട​താ​ണെ​ങ്കി​ലും ഇ​തു​വ​രെ ഇ​റ​ങ്ങി​യി​ട്ടി​ല്ല.ഈ ​മാ​സം ജീ​വ​ന​ക്കാ​രു​ടെ ശ​മ്പ​ള​വും പെ​ന്‍ഷ​നും വി​ത​ര​ണം ചെ​യ്യാ​നാ​യി റി​സ​ര്‍വ്ബാ​ങ്ക് മു​ഖേ​ന 2000 കോ​ടി രൂ​പ സ​ര്‍ക്കാ​ര്‍ ക​ട​മെ​ടു​ത്തി​രു​ന്നു.

ക​ട​മെ​ടു​ക്കാ​വു​ന്ന പ​രി​ധി വ​ര്‍ധി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ധ​നമ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ കേ​ന്ദ്ര​മ​ന്ത്രി നി​ര്‍മ​ല സീ​താ​രാ​മ​നെ നേ​രി​ല്‍ ക​ണ്ട് അ​ഭ്യ​ര്‍ഥി​ച്ചി​രു​ന്നു. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​ടു​ത്ത അ​ഞ്ചു വ​ര്‍ഷ​ത്തേ​ക്ക് കൂ​ടി ന​ല്‍ക​ണ​മെ​ന്നും ബാ​ല​ഗോ​പാ​ല്‍ കേ​ന്ദ്ര​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​ടി​സ്ഥാ​ന വി​ക​സ​പ​ദ്ധ​തി​ക​ളും ക്ഷേ​മ​പെ​ന്‍ഷ​ന്‍ വി​ത​ര​ണ​വും ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് ധ​ന​മ​ന്ത്രി കേ​ന്ദ്രധ​ന​മ​ന്ത്രി​യെ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ശ​മ്പ​ള​വും പെ​ന്‍ഷ​നും ന​ല്‍കാ​ന്‍ പാ​ടു​പെ​ടു​മ്പോ​ള്‍ ക്ഷേ​മ​പെ​ന്‍ഷ​ന്‍ ബാ​ധ്യ​ത കൂ​ടി എ​ങ്ങ​നെ ഏ​റ്റെ​ടു​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ധ​ന​വ​കു​പ്പ്. സെ​പ്റ്റം​ബ​ര്‍ മു​ത​ല്‍ പെ​ന്‍ഷ​ന്‍ മു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക്രി​സ്മ​സി​നു മു​മ്പ് മൂ​ന്നു മാ​സ​ത്തെ പെ​ന്‍ഷ​ന്‍ ഒ​രു​മി​ച്ചു ന​ല്‍കാ​ന്‍ ക​ഴി​യു​മോ എ​ന്ന ചി​ന്ത​യി​ലാ​ണ് സ​ര്‍ക്കാ​ര്‍. സി​പി​എ​മ്മും എ​ല്‍ഡി​എ​ഫും ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍ക്കാ​രി​നുമേ​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍ദ്ദം ചെ​ലു​ത്തു​ന്നു​ണ്ട്.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍ക്കാ​രി​ന്‍റെ കാ​ല​ത്ത് ഓ​ണം, ക്രി​സ്മ​സ്, വി​ഷു വേ​ള​ക​ളി​ല്‍ മൂ​ന്നു മാ​സ​ത്തെ പെ​ന്‍ഷ​ന്‍ ഒ​രു​മി​ച്ചു കൊ​ടു​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വോ​ട്ടു​ല​ക്ഷ്യ​മാ​ക്കി പെ​ന്‍ഷ​ന്‍ പ്ര​തി​മാ​സം ന​ല്‍കു​മെ​ന്ന് സി​പി​എം പ്ര​ഖ്യ​ാപ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ട​യി​ല്‍ പെ​ന്‍ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ അ​ന​ര്‍ഹ​രെ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ​ര്‍ക്കാ​ര്‍ ഊ​ര്‍ജി​ത​മാ​ക്കി. ഇ​തി​നു മു​ന്നോ​ടി​യാ​യി 2019 ഡി​സം​ബ​ര്‍ 31 വ​രെ സാ​മൂ​ഹ്യപെ​ന്‍ഷ​ന്‍ അ​നു​വ​ദി​ക്ക​പ്പെ​ട്ട​വ​രോ​ട് വ​രു​മാ​ന സ​ര്‍ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

പ്ര​തി​വ​ര്‍ഷം ഒ​രു ല​ക്ഷം രൂ​പ​യി​ല്‍ കൂ​ടു​ത​ല്‍ വ​രു​മാ​ന​മു​ള്ള നി​ല​വി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ പ​ട്ടി​ക​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി തു​ട​ങ്ങി. കൂ​ടാ​തെ സ​ര്‍ക്കാ​ര്‍ സ​ഹാ​യം ല​ഭി​ക്കു​ന്ന വി​വി​ധ ക്ഷേ​മ​നി​ധിബോ​ര്‍ഡു​ക​ള്‍, ദേ​വ​സ്വംബോ​ര്‍ഡു​ക​ള്‍, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നും വി​ര​മി​ച്ച ശേ​ഷം സാ​മൂ​ഹ്യ പെ​ന്‍ഷ​ന്‍ വാ​ങ്ങു​ന്ന​വ​രെ​യും ഒ​ഴി​വാ​ക്കി തു​ട​ങ്ങി.

Related posts

വ്യാജ ഉല്‍പന്നങ്ങള്‍ വാങ്ങി വ്യാപാരികള്‍ വഞ്ചിതരാകരുത്; ശുചിത്വമിഷന്‍

Aswathi Kottiyoor

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

കണിച്ചാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നിലെ സമരം ശക്തമാക്കി കോണ്‍ഗ്രസ്

Aswathi Kottiyoor
WordPress Image Lightbox