22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ചുങ്കക്കുന്നിൽ കാൽനട യാത്രക്കാരന് കാറിടിച്ച് ഗുരുതര പരിക്ക്
Kelakam

ചുങ്കക്കുന്നിൽ കാൽനട യാത്രക്കാരന് കാറിടിച്ച് ഗുരുതര പരിക്ക്

കൊട്ടിയൂർ : ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിന് കാറിടിച്ച് ഗുരുതര പരിക്ക്.ചുങ്കക്കുന്ന് ഒറ്റപ്ലാവിലെ നരോത്ത് നിധിനാണ്(28) പരിക്കേറ്റത്. തലക്ക് സാരമായി പരിക്കേറ്റ നിധിനെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ചുങ്കക്കുന്ന് ടൗണിലെ ഹോട്ടലിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോകവെ അതെ ദിശയിൽ നിന്ന് വന്ന ആൾട്ടോ കാർ നിധിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന്

ദൃക്സാക്ഷികൾ പറഞ്ഞു. അപകടം നടന്നയുടൻ സമീപവാസികൾ ഓടിയെത്തി നിധിനെ ആസ്പത്രിയിലെത്തിക്കുകയായിരുന്നു.

അപകടത്തിന് ശേഷം നിയന്ത്രണം വിട്ട കാർ വട്ടം കറങ്ങി റോഡരികിലെ മൺതിട്ടയിൽ ഇടിച്ചു നിന്നു.കാർ ഡ്രൈവർ ചുങ്കക്കുന്നിലെ നരിമറ്റത്തിൽ തോമസിന് നിസ്സാര പരിക്കേറ്റു.

Related posts

കൊ​ട്ടി​യൂ​രി​ൽ ഞാ​റ്റു​വേ​ല ച​ന്ത

Aswathi Kottiyoor

കേളകം മഞ്ഞളാംപുറത്ത് വനിത ഹോട്ടൽ കുത്തി തുറന്ന് മോഷണം

Aswathi Kottiyoor

യുവമോർച്ച സംസ്ഥാന വ്യാപകമായി പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox