25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അ​​ന​​ധി​​കൃ​​ത കൊ​​ടി​​ക​​ളും ബാ​​ന​​റു​​ക​​ളും: സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​ അ​ന്ത്യ​ശാ​സ​നം
Kerala

അ​​ന​​ധി​​കൃ​​ത കൊ​​ടി​​ക​​ളും ബാ​​ന​​റു​​ക​​ളും: സ​ർ​ക്കാ​രി​ന് ഹൈ​ക്കോ​ട​തി​ അ​ന്ത്യ​ശാ​സ​നം

സം​സ്ഥാ​ന​ത്തെ പാ​ത​യോ​ര​ങ്ങ​ളി​ലെ അ​ന​ധി​കൃ​ത കൊ​ടി​ക​ളും ബാ​ന​റു​ക​ളും ബോ​ര്‍​ഡു​ക​ളും നീ​ക്കം ചെ​യ്യാ​ന്‍ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​നു​സ​രി​ച്ചു പ്രാ​ഥ​മി​ക, ജി​ല്ലാ​ത​ല സ​മി​തി​ക​ള്‍​ക്ക് രൂ​പം ന​ല്‍​കി ഡി​സം​ബ​ര്‍ 12 ന​കം സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ൾ ഇ​റ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തിയുടെ അ​ന്ത്യ​ശാ​സ​നം.

ഇ​തി​ന​കം അ​ന​ധി​കൃ​ത കൊ​ടി​ക​ളും ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്ത​തു സം​ബ​ന്ധി​ച്ച് എ​ല്ലാ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നു റി​പ്പോ​ര്‍​ട്ട് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ നി​ര്‍​ദേ​ശി​ച്ചു.

പൊ​തു​വ​ഴി​യില്‍ അ​ന​ധി​കൃ​ത ബോ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്കു​ന്ന​തി​നെ​തി​രേ​യു​ള്ള ഒ​രു കൂ​ട്ടം ഹ​ര്‍​ജി​ക​ളി​ലാ​ണ് സിം​ഗി​ള്‍ ബെ​ഞ്ചി​ന്‍റെ ഉ​ത്ത​ര​വ്. ഉ​ത്ത​ര​വു ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നേ​രി​ട്ടു വി​ളി​ച്ചുവ​രു​ത്തേ​ണ്ടിവ​രു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ഹ​ര്‍​ജി​ക​ള്‍ ഡി​സം​ബ​ര്‍ 12 നു ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

Related posts

തേനീച്ചയോ കടന്നലോ കുത്തി മരിച്ചാൽ നാലുലക്ഷം നഷ്ടപരിഹാരം; രാജ്യത്ത് നടപ്പാക്കുന്ന ആദ്യ സംസ്ഥാനം

Aswathi Kottiyoor

മുഖ്യമന്ത്രിതല ചർച്ച ; പ്രതീക്ഷയർപ്പിച്ച്‌ കർണാടകം ; മൂന്ന്‌ പ്രധാന സംസ്ഥാനങ്ങൾ തമ്മിലുള്ള വ്യാപാര, സാംസ്കാരിക ബന്ധത്തിന്‌ കുതിപ്പാകും.*

Aswathi Kottiyoor

ന്നാ താന്‍ കേസുകൊടുക്ക്’; വെല്ലു വിളി വേണ്ടെന്ന് ഹൈക്കോടതി.*

Aswathi Kottiyoor
WordPress Image Lightbox