ഇരിട്ടി : ആള്‍ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് അന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച 10 ന് ഇരിട്ടി ഫാല്‍ക്കണ്‍ പ്ലാസ ഓഡിറ്റേറിയത്തില്‍ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എം.വി. രമേഷ് അധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധരന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അന്‍സാര്‍ സംഘടനാ റിപ്പോര്‍ട്ടിംഗ് നടത്തും. സംസ്ഥാന ഉപദേശകസമിതി ചെയര്‍മാന്‍ ഒ.എം. ദിനകരന്‍ വനിത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ടീയ നേതാക്കളും സംഘടനയുടെ സംസ്ഥാന ജില്ലാ നേതാക്കളും പരിപാടിയില്‍ സംസാരിക്കും.
ജില്ലാ കണ്‍വെന്‍ഷന്‍ പ്രമാണിച്ച് കണ്ണൂര്‍ ജില്ലയിലെ ആധാരം എഴുത്ത് ഓഫീസുകള്‍ വെള്ളിയാഴ്ച അവധി ആയിരിക്കുമെന്ന് ആധാരം എഴുത്ത് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി പി.എസ്. സുരേഷ്‌കുമാര്‍ അറിയിച്ചു.