24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • 30 പേരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു
kannur

30 പേരടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചു

പ്രകൃതിദുരന്തങ്ങള്‍ നേരിടുന്നതിനായി കൂടുതല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിന് സേനയുടെ കീഴില്‍ 30 പേര്‍ അടങ്ങുന്ന പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്. ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ക്ക് ഐ.ടി.ബി.പിയുടെ (ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ്) നേതൃത്വത്തില്‍ മൗണ്ടനിയറിങ് കോഴ്‌സുകള്‍, ട്രെയിനിങ് ഓണ്‍ ബേസിക് ഓപ്പണ്‍ വാട്ടര്‍ ഡൈവിങ്, അഡ്വാന്‍സ്ഡ് ഓപ്പറേഷനല്‍ സ്ട്രാറ്റജീസ്, അഡ്വാന്‍സ്ഡ് ഓപ്പണ്‍ വാട്ടര്‍ ഡൈവിങ് തുടങ്ങിയ പരിശീലനങ്ങള്‍ നല്‍കി കഴിഞ്ഞു. ഇന്ത്യന്‍ ആര്‍മിയുടെ ആഭിമുഖ്യത്തില്‍ റോപ്പ് റെസ്‌ക്യൂ ടെക്‌നിക്കുകളില്‍ പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞു. ടാക്‌സ് ഫോഴ്‌സ് വിപുലീകരിക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അഗ്നിശമനസേനയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിന് പരിശീലനം ലഭിച്ച വളണ്ടിയര്‍മാരുടെ സേവനം സംസ്ഥാനത്തുടനീളം ലഭ്യമാക്കുന്നതിനായി 2019 ലാണ് അഗ്നിശമനസേനക്ക് കീഴില്‍ സിവില്‍ ഡിഫന്‍സ് ടീം ആരംഭിച്ചത്. നിലവില്‍ 7000-ത്തോളം വളണ്ടിയര്‍മാര്‍ സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരായി പരിശീലനം ലഭിച്ച് സേവനം ചെയ്യുന്നുണ്ട്. സിവില്‍ ഡിഫന്‍സില്‍ കൂടുതല്‍ ആളുകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. സിവില്‍ ഡിഫന്‍സ് അഗങ്ങള്‍ക്ക് ഗംബൂട്ട്, ഹെല്‍മറ്റ് ഉള്‍പ്പടെയുള്ള വ്യക്തി സുരക്ഷാ ഉപകരണങ്ങള്‍ ആംബുലന്‍സ്, എം.യു.വി. വാഹനങ്ങള്‍, കമ്മ്യൂണിക്കേഷന്‍-സുരക്ഷ സംവിധാനങ്ങള്‍ എല്ലാം ലഭ്യമാക്കിയിട്ടുണ്ട്.
സാമൂഹ്യ ബോധവത്ക്കരണം, മോക്ക് ഡ്രില്‍ എന്നിവയും സേനയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വരുന്നുണ്ട്. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായി രൂപീകരിച്ച റോഡ് സുരക്ഷാ ജാഗ്രത ടീമുകള്‍ മനോഹരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വീടുകളില്‍ അഗ്നിബാധ കുറയ്ക്കുന്നതിനായി കുടുംബശ്രി മുഖേന നടപ്പാക്കുന്ന ഗൃഹസുരക്ഷ ക്ലാസുകളും ശ്രദ്ധേയമാണ്. സംസ്ഥാനത്ത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗത്തിന് 129 സ്റ്റേഷനുകള്‍ നിലവിലുണ്ട്. സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്ത എല്ലാ സ്റ്റേഷനുകള്‍ക്കും സ്വന്തമായി കെട്ടിടം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. അതിനായി സ്വന്തമായി ഭൂമിയില്ലാത്ത സാഹചര്യം ഉണ്ടെങ്കില്‍ അത് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
ജനങ്ങളുടെ ജീവന്റെ സുരക്ഷിതത്വമാണ് പ്രധാനം എന്ന കാഴ്ചപ്പാടോടുകൂടിയാണ് പുതിയ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഒരുക്കി സേനയെ നവീകരിക്കുന്നത്. അത്തരം കാഴ്ചപ്പാട് മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സേനാംഗങ്ങള്‍ ശ്രദ്ധിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ് ഇനിയുമത് ഭംഗിയായി തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് അഗ്നിശമനസേന വിഭാഗത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നില്‍ വലിയ പ്രതിജ്ഞാബദ്ധതയോടെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും ജനങ്ങളോടുള്ള താത്പര്യം ഒരുഭാഗത്തും സേനയോടുള്ള പ്രത്യേക താത്പര്യം വേറൊരു ഭാഗത്തും ഇത് രണ്ടും കൂടെ ചേര്‍ന്നതിനാലാണ് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ കെട്ടിടനിര്‍മ്മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തസാഹചര്യം നേരിടുന്നതിനും അത് മറികടക്കുന്നതിനും നിലവില്‍ അഗ്നിശമനസേന സജ്ജമാണ്. അതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുന്നതിനാണ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തീപിടുത്തം ഉണ്ടാവുമ്പോഴാണ് സാധാരണയായി അഗ്നിശമന സേനയെ ഓര്‍ക്കാറുള്ളത്. എന്നാല്‍ നിരവധി ദുരിതങ്ങളിലൂടെ കടന്നുപോയ കഴിഞ്ഞ വര്‍ഷങ്ങളില്‍ മഹത്തരമായ പ്രവര്‍ത്തനങ്ങളാണ് അഗ്നിശമനസേന നടത്തിയത്. കോവിഡ്കാലത്ത് രോഗ പ്രതിരോധത്തിലും അണുനശീകരണ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിത്തം സേനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നതാണ് മയക്കുമരുന്ന്. സംസ്ഥാന സര്‍ക്കാര്‍ അതിനെതിരെ ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചിട്ടുണ്ട്. ഒന്നാംഘട്ട ക്യാമ്പയിന്‍ കഴിഞ്ഞു. രണ്ടാംഘട്ട ക്യാമ്പയിന്‍ തുടങ്ങുകയാണ്. അതിന് സമൂഹത്തിന്റെ നാനാതുറകളിലുള്ള എല്ലാ വിഭാഗം ആളുകളുടെയും പിന്തുണ ഉണ്ടാവണം.

Related posts

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

103 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

ഇനി മൂന്നുദിവസം വാക്​സിൻ 60 കഴിഞ്ഞവർക്ക്​ മാത്രം

Aswathi Kottiyoor
WordPress Image Lightbox