23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി
Kerala

പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ചി​ഞ്ചു​റാ​ണി

പാ​ൽ വി​ല കൂ​ട്ടു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. എ​ത്ര രൂ​പ കൂ​ട്ട​ണ​മെ​ന്ന് മി​ൽ​മ​യു​മാ​യി ച​ർ​ച്ച ചെ​യ്ത് തീ​രു​മാ​നി​ക്കും. വി​ല കൂ​ട്ടാ​തെ വ​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം മി​ല്‍​മ പാ​ൽ ലി​റ്റ​റി​ന് 8.57 രൂ​പ കൂ​ട്ടാ​ൻ വി​ല നി​ർ​ണ​യ സ​മി​തി ശി​പാ​ർ​ശ ചെ​യ്തു. സ​മി​തി​യു​ടെ ശി​പാ​ർ​ശ മി​ൽ​മ ചൊ​വ്വാ​ഴ്ച സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. ഈ ​മാ​സം 21ന് ​മു​ൻ​പ് വി​ല വ​ർ​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്ത​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഡി​സം​ബ​ർ മാ​സം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ശി​പാ​ർ​ശ​യി​ലു​ണ്ട്.

ലി​റ്റ​റി​ന് ഏ​ഴു മു​ത​ല്‍ എ​ട്ടു രൂ​പ വ​രെ വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് ക്ഷീ​ര​ക​ർ​ഷ​ക​രു​ടെ നി​ല​പാ​ട്. ഇ​ന്ന് പാ​ല​ക്കാ​ട്ട് ചേ​ർ​ന്ന മി​ൽ​മ​യു​ടെ യോ​ഗം വി​ല നി​ർ​ണ​യ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ട് അം​ഗീ​ക​രി​ച്ചു. തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ക​ഴി​ഞ്ഞ ത​വ​ണ ലി​റ്റ​റി​ന് നാ​ലു​രൂ​പ വ​രെ വ​ര്‍​ധി​പ്പി​ച്ച​പ്പോ​ള്‍ ക​മ്മീ​ഷ​ന്‍ ക​ഴി​ഞ്ഞ് മൂ​ന്നു രൂ​പ 66 പൈ​സ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ച്ചി​രു​ന്നു​ള്ളൂ. ആ​റ് രൂ​പ​യെ​ങ്കി​ലും കൈ​യി​ല്‍ കി​ട്ടു​ന്ന ത​ര​ത്തി​ല്‍ വി​ല വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നാ​ണ് സ​മി​തി​യു​ടെ നി​ര്‍​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

നി​ല​വി​ലു​ള്ള ഇ​ന്‍​ഷു​റ​ന്‍​സ് സ്‌​കീം പ​ര്യാ​പ്ത​മ​ല്ലാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ന്നു​കാ​ലി ഇ​ന്‍​ഷ്വ​റ​ന്‍​സ് ന​ട​പ്പാ​ക്ക​ണം, ഉ​ള്‍​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ വെ​റ്റ​റി​ന​റി സേ​വ​ന​ങ്ങ​ള്‍ വ്യാ​പി​പ്പി​ക്ക​ണം, സൈ​ലേ​ജ് അ​ഥ​വാ സ​മ്പു​ഷ്ടീ​ക​രി​ച്ച വൈ​ക്കോ​ല്‍ കൂ​ടു​ത​ല്‍ വ്യാ​പി​പ്പി​ക്ക​ണം, കാ​ലി​ത്തീ​റ്റ​യു​ടെ വി​ല കു​റ​യ്ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി ഏ​ര്‍​പ്പെ​ടു​ത്ത​ണം തു​ട​ങ്ങി​യ നി​ർ​ദ്ദേ​ശ​ങ്ങ​ളും സ​മി​തി​യു​ടെ റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്.

Related posts

കഥകളി, പല്ലാവൂർ അപ്പുമാരാർ, കേരളീയ നൃത്തനാട്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Aswathi Kottiyoor

എം.​ബി. രാ​ജേ​ഷി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ ചൊ​വ്വാ​ഴ്ച

Aswathi Kottiyoor

*അഴിമതി പറ്റില്ലെങ്കിൽ സർക്കാർ ജോലിക്ക് നിൽക്കരുത്; കൈക്കൂലി വാങ്ങിയില്ലെങ്കിൽ സ്വസ്ഥത ഉണ്ടാകില്ല’.*

Aswathi Kottiyoor
WordPress Image Lightbox