സർക്കാർ ഓഫിസുകളിൽ ലഭിക്കുന്ന അപേക്ഷകളിലും പരാതികളിലും നിവേദനങ്ങളിലും ഇനി ഇ– മെയിലായി മറുപടി ലഭിക്കും. മറുപടി ഇ– മെയിൽ വഴി മാത്രം എന്നു രേഖപ്പെടുത്തുന്ന അവസരത്തിലാണ് ഇങ്ങനെ നൽകുക.
അത്തരം മറുപടികൾ തപാൽ മുഖേന വീണ്ടും അയയ്ക്കില്ല. ഇങ്ങനെ മറുപടി നൽകുമ്പോൾ ‘ഇ – മെയിൽ മുഖേന’എന്ന് മറുപടിക്കത്തിൽ രേഖപ്പെടുത്തി സർക്കാർ ഉദ്യോഗസ്ഥന്റെയോ ഓഫിസിന്റെയോ ഔദ്യോഗിക മേൽവിലാസത്തിൽ നിന്നു തന്നെ മറുപടി അയയ്ക്കും.
ഇ– മെയിൽ അയച്ച തീയതിയും സമയവും ഫയലിൽ രേഖപ്പെടുത്താനുള്ള നടപടികളും സ്വീകരിക്കും. സർക്കാർ ഓഫിസ് നടപടികൾ ലളിതമാക്കാനും വിവരസാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ട് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പാണ് ഇതു സംബന്ധിച്ച സർക്കുലർ ഇറക്കിയത്.