25.9 C
Iritty, IN
July 7, 2024
Kerala

സീറ്റൊഴിവ്

തൃശൂര്‍ ഗവ. ലോ കോളേജില്‍ പഞ്ചവത്സര ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്), ത്രിവത്സര എല്‍എല്‍ബി (യുണിറ്ററി) കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇടയ്ക്ക് പഠനം നിര്‍ത്തിയവര്‍ക്ക് പുനഃപ്രവേശനത്തിനു അപേക്ഷിക്കാം.കോഴിക്കോട് ഗവ. ലോ കോളേജില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് കോളേജ് മാറ്റത്തിന് വേണ്ടിയും അപേക്ഷിക്കാം. നവംബര്‍ 18ന് മൂന്ന് മണി വരെ അപേക്ഷ സമര്‍പ്പിക്കാം.അപേക്ഷയോടൊപ്പം പ്ലസ് ടു/ഡിഗ്രി മാര്‍ക്ക് ലിസ്റ്റിന്റെയും പ്രവേശന സമയത്ത് ലഭിച്ച അലോട്ട്മെന്റ് മെമ്മോയുടെയും അവസാനം എഴുതിയ പരീക്ഷയുടെ ഹാള്‍ടിക്കറ്റിന്റെയും ശരി പകര്‍പ്പുകള്‍ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിന് ശുപാര്‍ശ ചെയ്യപ്പെടുന്നവര്‍ യൂണിവേഴ്സിറ്റിയില്‍ ഫീസടച്ച ശേഷം കോളേജില്‍ പ്രവേശനം നേടേണ്ടതാണ്.കോളേജ് മാറ്റത്തിന് അപേക്ഷിക്കുന്നവര്‍ കോഴിക്കോട് ഗവ. ലോ കോളേജ് പ്രിന്‍സിപ്പള്‍ സാക്ഷ്യപ്പെടുത്തിയ കോളേജ് മാറ്റത്തിനുള്ള അപേക്ഷ ഉള്‍പെടുത്തണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകള്‍ പരിഗണിച്ചശേഷമേ കോളേജ് മാറ്റത്തിനുള്ള അപേക്ഷകള്‍ പരിഗണിക്കുകയുള്ളു. ഫോണ്‍:0487 2360150

14/11/2022

Related posts

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

യുവത കേരള ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർമാർ: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor

പണിതിട്ടും തീരാതെ ആറളം ഫാം -ഓടംതോട് പാലം

Aswathi Kottiyoor
WordPress Image Lightbox