കേളകം: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ കേളകം യൂണിറ്റ് ഉദ്ഘാടനവും ആർദ്രം പദ്ധതി ജില്ലാ തല ഉദ്ഘാടനവും തിങ്കളാഴ്ച നടക്കും.യൂണിറ്റ് ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എയും ആർദ്രം പദ്ധതിയുടെ ഉദ്ഘാടനംയു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി.വി.ചുങ്കത്തും നിർവഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്.സെബാസ്റ്റ്യൻ ഓഫീസ് ഉദ്ഘാടനം ചെയ്യും.ആർദ്രം പദ്ധതി ചെയർമാൻ ആലിക്കുട്ടി ഹാജി പദ്ധതി വിശദീകരിക്കും.നിലവിൽ 160 അംഗങ്ങളാണുള്ളത്.അംഗത്വ ക്യാമ്പയിൻ പൂർത്തിയാവുന്നതോടെ കേളകത്ത് മൂന്നൂറിലധികം വ്യാപാരികൾ യു.എം.സിയിൽ ചേരുമെന്ന് നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ യു.എം.സി ജില്ലാ ജനറൽ സെക്രട്ടറി ഷിനോജ് നരിതൂക്കിൽ,ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.ബഷീർ,കേളകം യൂണിറ്റ് പ്രസിഡന്റ് കൊച്ചിൻ രാജൻ,സജി ജോസഫ്,സി.അബ്ദുൾസലാം,പി.ബി. സൈജു,പി.പി.ഖാലിദ് എന്നിവർ സംബന്ധിച്ചു.