25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അ​രി​വ​ണ്ടി: ഒ​രാ​ഴ്ച​യി​ൽ വി​ത​ര​ണം​ചെ​യ്ത​ത് 1.31 ല​ക്ഷം കി​ലോ
Kerala

അ​രി​വ​ണ്ടി: ഒ​രാ​ഴ്ച​യി​ൽ വി​ത​ര​ണം​ചെ​യ്ത​ത് 1.31 ല​ക്ഷം കി​ലോ

പൊ​തു​വി​പ​ണി​യി​ല്‍ അ​രി വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​പ്ലൈ​കോ​യു​ടെ അ​രി​വ​ണ്ടി​ക​ള്‍ വ​ഴി ഒ​രാ​ഴ്ച​യ്ക്കി​ടെ സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ 1,31,464 കി​ലോ​ഗ്രാം അ​രി വി​ത​ര​ണം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ടി​നാ​ണ് അ​രി​വ​ണ്ടി​ക​ള്‍ ഫ്‌​ളാ​ഗ് ഓ​ഫ് ചെ​യ്ത​ത്.

ആ​ദ്യ ദി​വ​സം ത​ന്നെ 9112 കി​ലോ അ​രി വി​ത​ര​ണം ചെ​യ്തു. ഒ​റ്റ ദി​വ​സം ഏ​റ്റ​വും കൂ​ടു​ത​ല്‍ സ​ബ്‌​സി​ഡി അ​രി വി​ത​ര​ണം ചെ​യ്ത​ത് പു​ന​ലൂ​ര്‍ ഡി​പ്പോ​യി​ല്‍ ആ​ണ്. 17 അ​രി​വ​ണ്ടി​ക​ളാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് സ​പ്ലൈ​കോ ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​സ​ഞ്ജീ​ബ് പ​ട്‌​ജോ​ഷി പ​റ​ഞ്ഞു.

ജ​യ, കു​റു​വ, മ​ട്ട, പ​ച്ച​രി എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി കാ​ര്‍​ഡ് ഒ​ന്നി​ന് പ​ര​മാ​വ​ധി 10 കി​ലോ അ​രി​യാ​ണ് റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ള്‍​ക്ക് ന​ല്‍​കു​ന്ന​ത്. സ​പ്ലൈ​കോ യോ മാവേലി സ്റ്റോറോ ഇ​ല്ലാ​ത്ത മേ​ഖ​ല​ക​ളി​ലാ​ണ് അ​രി​വ​ണ്ടി സ​ഞ്ച​രി​ക്കു​ന്ന​ത്.

Related posts

ലോക കേരള സഭ ഇന്ന് ഗവർണർ ഉദ്ഘാടനം ചെയ്യും

Aswathi Kottiyoor

സ്വാന്തന്ത്ര്യ ലബ്ധിയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പങ്ക് നിഷേധിക്കാനാവില്ല : അഡ്വ. പി. സന്തോഷ്‌ കുമാർ എംപി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 1175 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox