ലഭിച്ച് പത്തുവർഷം പൂർത്തിയായവർ ആധാർ വിവരങ്ങൾ പുതുക്കണമെന്ന് യുഐഡിഎഐ. ഓൺലൈനായും അല്ലാതെയും വിവരങ്ങൾ പുതുക്കാമെന്ന് ഏജൻസി അറിയിച്ചു. ആധാർ എടുത്ത് 10 വർഷത്തിനുശേഷവും പേര്, മേൽവിലാസം എന്നിവയിൽ തിരുത്തലുകളില്ലാത്തവവരാണ് പുതുക്കൽ നടത്തേണ്ടത്. അക്ഷയകേന്ദ്രങ്ങൾ വഴിയും ആധാർസേവനങ്ങൾ ലഭ്യമായ മറ്റ് കേന്ദ്രങ്ങൾ വഴിയും പുതുക്കാം. ഇതിനായി 50രൂപയാണ് ഫീസായി നൽകേണ്ടത്. തിരിച്ചറിയൽ രേഖ, താമസരേഖ എന്നിവ കൊണ്ടുവരണം.