25.1 C
Iritty, IN
July 7, 2024
  • Home
  • Iritty
  • താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കെ എസ് എസ് പി എയുടെ കൈത്താങ്ങ്
Iritty

താലൂക്ക് ആസ്പത്രി ഡയാലിസിസ് സെന്ററിന് കെ എസ് എസ് പി എയുടെ കൈത്താങ്ങ്

ഇരിട്ടി: ഇരിട്ടി താലൂക്ക് ആസ്പത്രി കനിവ് കിഡ്‌നി ഡയാലിസിസ് സെന്ററിന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷന്റെ കൈത്താങ്ങ്. അസോസിയേഷൻ പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി അരലക്ഷം രൂപ ഡയാലിസിസ് സെന്ററിന് സഹായം നൽകി. കെ എസ് എസ് പി എ നിയോജകമണ്ഡലം സമ്മേളനത്തിൽ വച്ച് അഡ്വ. സണ്ണി ജോസഫ് എം എൽ എ നഗരസഭ ചെയർപേഴ്‌സൺ കെ. ശ്രീലതയ്ക്ക് തുക കൈമാറി. നഗരസഭ കൗൺസിലർ കെ. നന്ദനൻ, കെ എസ് എസ് പി എ ഭാരവാഹികളായ എം.പി. വേലായുധൻ, പി.സി. വർഗീസ്, സി.നാരായണൻ, സി.വി. കുഞ്ഞനന്തൻ, പി.ടി. വർക്കി, ആശുപത്രി സൂപ്രണ്ട് എം.രാജേഷ്, പി ആർ ഒ മിനിമോൾ, എ.കെഷിമ തുടങ്ങിയവർ സംബന്ധിച്ചു.
സുമനസുകളിൽ നിന്നും സഹായം സ്വീകരിച്ചാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്. നിർദ്ധനരായ വ്യക്കരോഗികൾക്ക് കൈത്താങ്ങായി മാറുന്ന സെന്റർ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ജീവനക്കാരുടെ ശബളം പോലും മുടങ്ങുന്ന ഘട്ടത്തിലാണ് കെ എസ് എസ് പി എ സഹായ ഹസ്തം .

Related posts

കടുവ മുണ്ടയാംപറമ്പ് കോളിക്കടവ് അതിർത്തിയിലെ തെങ്ങോലക്കുന്നിൽ

Aswathi Kottiyoor

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ ധർണ്ണ

Aswathi Kottiyoor

ഇരിട്ടിതാലൂക്ക് ആശുപത്രിയില്‍ ലക്ഷ്യ മാതൃശിശു ബ്ലോക്കിന്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു……….

Aswathi Kottiyoor
WordPress Image Lightbox