23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.
Kerala

ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

ഇത്തവണത്തെ ചന്ദ്രഗ്രഹണം ഇന്ത്യയിലും ദൃശ്യമാകും. നാല് ഭൂഖണ്ഡങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകും.

‘ബ്ലഡ് മൂൺ’ എന്ന പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങുന്നതിന്റെ ആകാംക്ഷയിലാണ് ലോകം. ഭൂമിയുടെ നിഴലിലേക്ക് വരുന്ന ചന്ദ്രന്റെ നിറം ചുവപ്പായി മാറുന്നതിനാലാണ് ബ്ലഡ് മൂൺ എന്നറിയപ്പെടുന്നത്. വടക്കേ അമേരിക്ക, മധ്യ അമേരിക്ക, ഏഷ്യ, ഓസ്ട്രേലിയ, പസഫിക് ദ്വീപുകൾ, തെക്കേ അമേരിക്കയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാവും.

ഇന്ത്യൻ സമയം ഉച്ചയ്ക്കു 2.39ന് ഗ്രഹണം ആരംഭിക്കുമെന്നാണ് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അറിയിച്ചിരിക്കുന്നത്. 3.46നാണ് പൂർണ ഗ്രഹണം ആരംഭിക്കുന്നത്. ചന്ദ്രൻ പൂർണമായും ഭൂമിയുടെ നിഴലിൽ ആയിരിക്കുമ്പോൾ ഗ്രഹണത്തിന്റെ ഘട്ടം പൂർണമായി 5.12ന് അവസാനിക്കും.

തുടർന്ന് ഗ്രഹണത്തിന്റെ ഭാഗിക ഘട്ടം 6.19നും അവസാനിക്കും. 2023 ഒക്ടോബർ 28 വരെയാണ് ഇനി ഒരു ഭാഗിക ചന്ദ്രഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുന്നതിന് കാത്തിരിക്കേണ്ടത്. പകൽ സമയമായതിനാൽ ഗ്രഹണം പൂർണമായി ഇന്ത്യയിൽ കാണാനാകില്ലെങ്കിലും സൂര്യനസ്തമിക്കുന്ന ആറ് മണിക്ക് തന്നെ ചന്ദ്രനും ഉദിച്ചു നിൽക്കുന്നതിനാൽ അവസാന ദൃശ്യങ്ങൾ ഇന്ത്യയിൽ കാണാം.
കേരളത്തിൽ പൂർണ ചന്ദ്രഗ്രഹണം ദൃശ്യമാകില്ലെങ്കിലും അല്പനേരം ഭാഗീക ചന്ദ്രഗ്രഹണം കാണാം. കേരളത്തിൽ സന്ധ്യക്ക്, മറയില്ലാതെ ചക്രവാളം കാണുന്ന സ്ഥലത്താണെങ്കിൽ 15 മിനുറ്റ് കാണാം. രാത്രി 7.26 വരെ ഉപഛായ ഗ്രഹണം തുടരുമെങ്കിലും ഇത് തിരിച്ചറിയാൻ പ്രയാസമാണ്.

Related posts

ഞായറാഴ്ച 12 ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി; വി​വി​ധ സ​ർ​വീ​സു​ക​ൾ പു​നഃ​ക്ര​മീ​ക​രി​ച്ചു

Aswathi Kottiyoor

‘മംഗല്യ പദ്ധതി’: വിധവാ പുനർ വിവാഹ ധനസഹായത്തിന് ഓൺലൈനായി അപേക്ഷിക്കാം

Aswathi Kottiyoor

സംരക്ഷിത പ്രദേശം: ജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox