25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ഹരിത സഹായ സ്ഥാപനങ്ങളുടെ എംപാനൽമെന്റ് – താല്പര്യപത്രം നവംബർ 15 വരെ സമർപ്പിക്കാം
Kerala

ഹരിത സഹായ സ്ഥാപനങ്ങളുടെ എംപാനൽമെന്റ് – താല്പര്യപത്രം നവംബർ 15 വരെ സമർപ്പിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ഹരിത സഹായ സ്ഥാപനമായി പ്രവർത്തിക്കുന്നതിന് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്നതും ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവർത്തനങ്ങളിൽ 3 വർഷത്തെ പ്രവൃത്തി പരിചയമുളളതുമായ ഏജൻസികൾ/സ്ഥാപനങ്ങൾ/സൊസൈറ്റികൾ/ എൻ.ജി.ഒകളിൽ നിന്ന് താല്പര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി നവംബർ 15 വൈകിട്ട് 5 മണി വരെ നീട്ടിയതായി ശുചിത്വ മിഷൻ എക്‌സിക്യുട്ടീവ് ഡയറക്ടർ അറിയിച്ചു.

താല്പര്യ പത്രവും അനുബന്ധ വിവരങ്ങളുമടങ്ങുന്ന പ്രൊപ്പോസൽ ചുവടെ ചേർക്കുന്ന വിലാസത്തിലും, സോഫ്ട്‌കോപ്പി sanitationkerala@gmail.com എന്ന ഈ-മെയിൽ വിലാസത്തിലും അയക്കേണ്ടതാണ്. താല്പര്യ പത്രം സമർപ്പിക്കുന്നതിനുളള അവസാന തീയതി നവംബർ 15 അഞ്ചു മണി. വിലാസം :- ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് പബ്ലിക് ഓഫീസ് കോമ്പൗണ്ട്, ലാന്റ റവന്യൂ ബിൽഡിംഗ്, മൂന്നാം നില, മ്യൂസിയം റോഡ്, തിരുവനന്തപുരം – 695 033.

Related posts

എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ൾ മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​ർ

Aswathi Kottiyoor

കരിക്കോട്ടക്കരി-കൂമന്തോട് റോഡ് നാടിന് സമർപ്പിച്ച് എംഎൽഎ

Aswathi Kottiyoor

കെഎസ്ആർടിസിയുടെ അമിതവേഗം; വാട്സാപ് വഴി ‘ഇടപെടാം’

Aswathi Kottiyoor
WordPress Image Lightbox