• Home
  • Kerala
  • പാഠ്യപദ്ധതി പരിഷ്‌കരണം : സ്‌കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ഇന്ന്‌ തുടങ്ങും
Kerala

പാഠ്യപദ്ധതി പരിഷ്‌കരണം : സ്‌കൂളുകളിൽ വിദ്യാർഥികളുടെ ചർച്ച ഇന്ന്‌ തുടങ്ങും

സംസ്ഥാന സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്‌ വിദ്യാർഥികളുടെ നിർദേശങ്ങൾ തേടിയുള്ള സ്‌കൂളുകളിലെ ക്ലാസ്‌തല ചർച്ചകൾക്ക്‌ തിങ്കളാഴ്‌ച തുടക്കമാകും. സംസ്ഥാന ഉദ്‌ഘാടനം രാവിലെ 10ന്‌ തിരുവനന്തപുരം ഭരതന്നൂർ ഗവ. എച്ച്‌എസ്‌എസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ഡി കെ മുരളി എംഎൽഎ അധ്യക്ഷനാകും.

സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്‌ പഠിക്കേണ്ട പാഠ്യപദ്ധതി തയ്യാറാക്കുന്നതിന്‌ വിദ്യാർഥികളുടെകൂടി അഭിപ്രായങ്ങൾ സ്വരൂപിക്കുന്നത്‌. ഇതിനായി വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്‌സിഇആർടി) പ്രത്യേക ചർച്ചാ കുറിപ്പ്‌ തയ്യാറാക്കിയിട്ടുണ്ട്‌. ‘ഗുണമേന്മയുള്ള അവകാശം’ കുട്ടികളുടെ അവകാശമെന്ന്‌ പ്രഖ്യാപിച്ച്‌ മന്ത്രി വി ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ്‌ മുഴുവൻ സ്‌കൂളിലും ക്ലാസ്‌തല ചർച്ച നടത്തുന്നത്‌.

ഭാഷ ഉൾപ്പെടെയുള്ള പഠനവിഷയങ്ങളോടുള്ള താൽപ്പര്യം, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള കുട്ടികളുടെ കാഴ്‌ചപ്പാടുകൾ, കായിക, ആരോഗ്യ, സാങ്കേതിക പഠനപദ്ധതികളെക്കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങൾ തുടങ്ങിയവയാണ്‌ കുട്ടികൾക്ക്‌ നൽകുന്ന ചോദ്യാവലിയിലൂടെ ശേഖരിക്കുന്നത്‌.

ഭാഷാ വിഭാഗത്തിലെ ഒരു ചോദ്യം ഇങ്ങനെയാണ്‌. ‘നിലവിൽ ഭാഷ പഠിക്കുമ്പോൾ അനുഭവപ്പെടുന്ന പ്രശ്‌നങ്ങൾ എന്തെല്ലാം–- അവ പരിഹരിക്കാനുള്ള നിർദേശങ്ങൾ എന്തെല്ലാം’. ഇത്തരത്തിൽ 14 വിഭാഗത്തിലായി നിരവധി ചോദ്യങ്ങളുണ്ട്‌. സ്‌കൂൾ ചർച്ചകൾ ക്രോഡീകരിച്ച്‌ എസ്‌ആർജിമാർ ബിആർസികളിൽ എത്തിക്കും. തുടർന്ന്‌ ഇവ ക്രോഡീകരിച്ച്‌ നിർദേശങ്ങൾ എസ്‌സിഇആർടിക്ക്‌ സമർപ്പിക്കും. ഒരുമാസത്തിനകം പൂർത്തിയാക്കുന്ന സ്‌കൂൾതല ചർച്ചകൾ ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിൽ നടത്തും.

Related posts

കേരളത്തില്‍ 11,136 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലും ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബാ​ധി​ക്കാ​മെ​ന്ന് പ​ഠ​നം

Aswathi Kottiyoor

2022 ലെ മീഡിയ/ജേണലിസ്റ്റ് അക്രഡിറ്റേഷൻ പുതുക്കലിന് (റിന്യൂവൽ)അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox