27.4 C
Iritty, IN
June 15, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി
Kerala

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ജി​ദ്ദ​യി​ലേ​ക്ക് സ​ർ​വീ​സ് തു​ട​ങ്ങി. എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സാ​ണ് ക​ണ്ണൂ​ർ-​ജി​ദ്ദ സെ​ക്‌​ട​റി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​നാ​ണ് 172 യാ​ത്ര​ക്കാ​രു​മാ​യി ആ​ദ്യ​വി​മാ​നം പു​റ​പ്പെ​ട്ട​ത്. യാ​ത്ര​ക്കാ​രി​ൽ 120 ഓ​ളം പേ​ർ ഉം​റ തീ​ർ​ഥാ​ട​ക​രാ​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​വ​ർ​ക്കാ​യി പ്രാ​ർ​ത്ഥ​നാ മു​റി ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.10 ഓ​ടെ​യാ​ണ് ജി​ദ്ദ​യി​ൽ​നി​ന്ന് തി​രി​കെ​യു​ള്ള വി​മാ​നം ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ജ​ലാ​ഭി​വാ​ദ്യം ന​ൽ​കി​യാ​ണ് വി​മാ​ന​ത്തെ കി​യാ​ൽ അ​ധി​കൃ​ത​ർ വ​ര​വേ​റ്റ​ത്. മു​ന്പ് ര​ണ്ടു​ത​വ​ണ ജി​ദ്ദ സ​ർ​വീ​സി​ന് ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ചെ​ങ്കി​ലും പി​ന്നീ​ട് റ​ദ്ദാ​ക്കി​യി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് ജി​ദ്ദ സ​ർ​വീ​സി​ന് ല​ഭി​ച്ച​ത്. ഒ​രു​മാ​സ​ത്തേ​ക്കു​ള്ള ടി​ക്ക​റ്റു​ക​ളെ​ല്ലാം ബു​ക്കിം​ഗാ​യി. യാ​ത്ര​ക്കാ​ർ കൂ​ടു​ത​ലു​ണ്ടെ​ങ്കി​ൽ സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഹ​ജ്ജ് പു​റ​പ്പെ​ട​ൽ കേ​ന്ദ്രം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നും ജി​ദ്ദ​യി​ലേ​ക്ക് സ​ർ​വീ​സു​ള്ള​ത് സ​ഹാ​യ​ക​മാ​കും. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള 11-ാമ​ത്തെ രാ​ജ്യാ​ന്ത​ര സ​ർ​വീ​സാ​ണി​ത്.

Related posts

വിഷുത്തിരക്കിലമർന്ന് നഗരം

Aswathi Kottiyoor

325 ബോണസ് തർക്കങ്ങൾ പരിഹരിച്ചു ; ചരിത്രനേട്ടവുമായി തൊഴിൽ വകുപ്പ്

Aswathi Kottiyoor

മരുന്ന് സംഭരണം: അടുത്ത വർഷം അധികച്ചെലവ് 30 കോടി.*

Aswathi Kottiyoor
WordPress Image Lightbox