27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും.*
Kerala

സർക്കാർ ബോർഡ് ദുരുപയോഗം: മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യും.*


തിരുവനന്തപുരം ∙ ഔദ്യോഗിക വാഹനങ്ങളിൽ ബോർഡ് വയ്ക്കുന്നതു സംബന്ധിച്ചു വ്യക്തത വരുത്താൻ കേരള മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്യുന്നു. വ്യാപക ദുരുപയോഗം കണ്ടെത്തിയതിനെത്തുടർന്നാണ് 7 വർഷത്തിനുശേഷമുള്ള ഭേദഗതി. ചട്ടത്തിലെ 92 (എ) വകുപ്പിലാണു മാറ്റം. അടുത്ത വർഷമാദ്യം നിലവിൽ വരും.പ്രതിപക്ഷ നേതാവ്, നിയമസഭാ സ്പീക്കർ എന്നിവരുടെ പദവി ഭേദഗതിയിൽ എടുത്തുപറയും. ചീഫ് സെക്രട്ടറി, അഡീഷനൽ ചീഫ് സെക്രട്ടറി എന്നിവരെയും ഉൾപ്പെടുത്തും. നിലവിൽ സർക്കാർ പ്രത്യേകമായി അനുവദിച്ചവർ എന്ന ഗണത്തിലാണ് ഇവർ. ഇതിനു പകരം, ‘ഗവൺമെന്റ് ഓഫ് കേരള’ എന്ന ബോർഡ് വയ്ക്കാൻ ചട്ടപ്രകാരം തന്നെ അധികാരമുള്ളവരായി ഇവരുടെ പദവികൾ ഉൾപ്പെടുത്തും.

മന്ത്രിമാർക്കും തുല്യപദവിയിലുള്ളവർക്കും മാത്രമേ കേരള സർക്കാർ എന്ന ബോർഡ് വയ്ക്കാനാകൂ. കാറിൽ ബോർഡ് വയ്ക്കാൻ അധികാരമുള്ള മറ്റുള്ളവർക്കു ബോർഡിന്റെ നിറത്തിൽ നിയന്ത്രണമുണ്ട്. ചുവപ്പു ബോർഡ് എല്ലാവർക്കും വയ്ക്കാനാകില്ല. എന്നാൽ, ഈ ചട്ടങ്ങളെല്ലാം അട്ടിമറിക്കപ്പെടുന്നുവെന്നാണു വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളേത്, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളേത് എന്നിവ സംബന്ധിച്ചു നിലവിലെ ചട്ടത്തിൽ അവ്യക്തതയുണ്ടെന്നും കണ്ടെത്തി. ഇതെത്തുടർന്നാണു പുതിയ പട്ടിക തയാറാക്കി ചട്ടം ഭേദഗതി ചെയ്തു വിജ്ഞാപനമിറക്കാൻ തീരുമാനിച്ചത്.

പട്ടിക തയാറാക്കേണ്ടതു നിയമവകുപ്പാണോ, ഗതാഗതവകുപ്പാണോ എന്ന ആശയക്കുഴപ്പത്തിൽ 2 മാസമായി നടപടികൾ നടന്നിരുന്നില്ല. ഗതാഗതവകുപ്പിനു കഴിഞ്ഞ ദിവസം നിർദേശം ലഭിച്ചു. കേരള സർക്കാർ ബോർഡ് വച്ച വാഹനങ്ങൾ ഉപയോഗിച്ചു ഡ്രൈവർമാർ കുറ്റകൃത്യത്തിൽ ഏർപ്പെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണു ഭേദഗതി വേഗത്തിലാക്കുന്നത്.

Related posts

മു​ഖ‍്യ​മ​ന്ത്രി​ക്കും സ​ർ​ക്കാ​രി​നു​മെ​തി​രെ മാ​ന​ന​ഷ്ട​ത്തി​ന് കേ​സ് കൊ​ടു​ക്കും: പി.​സി. ജോ​ർ​ജ്

Aswathi Kottiyoor

ലേബൽ അംഗീകരിക്കുന്നതിനുള്ള അധികാരം ജോയിന്റ് എക്സൈസ് കമീഷണർമാർക്ക് നൽകും: മന്ത്രി

Aswathi Kottiyoor

പച്ചപ്പണിഞ്ഞ് വയനാടന്‍ കാടുകള്‍; കര്‍ണാടകയില്‍ നിന്ന് വന്യമൃഗങ്ങളുടെ പലായനം

Aswathi Kottiyoor
WordPress Image Lightbox