22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി ജ​നു​വ​രി​യി​ൽ നി​ല​വി​ൽ വ​രും: മ​ന്ത്രി പി. ​പ്ര​സാ​ദ്
Kerala

കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി ജ​നു​വ​രി​യി​ൽ നി​ല​വി​ൽ വ​രും: മ​ന്ത്രി പി. ​പ്ര​സാ​ദ്

ക​ണ്ണൂ​ർ: വി​ള​ക​ളി​ൽ​നി​ന്നും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​മ്പോ​ൾ ക​ർ​ഷ​ക​ർ​ക്കും കൂ​ടു​ത​ൽ നേ​ട്ടം ല​ഭി​ക്ക​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ്. മ​യ്യി​ൽ ഫാ​ർ​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി​യു​ടെ ആ​ധു​നി​ക റൈ​സ് മി​ല്ലി​ന്‍റെ​യും ഗോ​ഡൗ​ണി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഓ​രോ കൃ​ഷി​ഭ​വ​നി​ൽ​നി​ന്നും ഒ​രു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​മെ​ങ്കി​ലും ഉ​ണ്ടാ​ക്ക​ണം. ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച നി​ല​വാ​ര​മു​ള്ള അ​ന്ത​സു​ള്ള ജീ​വി​ത​മു​ണ്ടാ​ക​ണം. അ​തി​നാ​യി സ​ർ​ക്കാ​രി​ന്‍റെ മൂ​ല്യ​വ​ർ​ധി​ത കാ​ർ​ഷി​ക മി​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​യ​താ​യും മ​ന്ത്രി പ​റ​ഞ്ഞു. മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ 2206 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ലെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ വി​നി​യോ​ഗി​ക്കു​ക.

കൃ​ഷി​ക്കാ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​പ​ണി ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള കേ​ര​ള അ​ഗ്രോ ബി​സി​ന​സ് ക​മ്പ​നി 2023 ജ​നു​വ​രി​യോ​ടെ നി​ല​വി​ൽ വ​രും. വി​ഷ​മി​ല്ലാ​ത്ത ഭ​ക്ഷ​ണം ഊ​ൺ​മേ​ശ​യി​ലെ​ത്തി​ക്ക​ണ​മെ​ങ്കി​ൽ മ​ണ്ണി​ലേ​ക്കി​റ​ങ്ങാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക ക്ഷേ​മ വ​കു​പ്പ്, ന​ബാ​ർ​ഡ്, ക​ണ്ണൂ​ർ കൃ​ഷി​വി​ജ്ഞാ​ന കേ​ന്ദ്രം, ഇ​ന്ത്യ​ൻ കാ​ർ​ഷി​ക ഗ​വേ​ഷ​ണ കൗ​ൺ​സി​ൽ, മ​യ്യി​ൽ റൈ​സ് പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി എ​ന്നി​വ സം​യു​ക്ത​മാ​യാ​ണ് ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ റൈ​സ് മി​ല്ലും ഗോ​ഡൗ​ണും ആ​രം​ഭി​ച്ച​ത്. വേ​ളം വാ​യ​ന​ശാ​ല പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ധു​നി​ക റൈ​സ് മി​ൽ ഡോ​ക്യു​മെ​ന്‍റ് മ​ന്ത്രി​യി​ൽ​നി​ന്ന് മ​യ്യി​ൽ റൈ​സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ക​മ്പ​നി ചെ​യ​ർ​മാ​ൻ കെ.​കെ. രാ​മ​ച​ന്ദ്ര​ൻ ഏ​റ്റു​വാ​ങ്ങി. ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

സ്വ​ർ​ണ വി​ല വീ​ണ്ടും മു​ന്നോ​ട്ട്.

Aswathi Kottiyoor

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, വരും ദിവസങ്ങളിൽ മഴ കുറഞ്ഞേക്കാം

Aswathi Kottiyoor

ഭര്‍ത്താവിന് വീഡിയോകോള്‍, വാതിലുകളെല്ലാം തുറന്നിട്ട നിലയില്‍; വനിതാ പോലീസ് ഓഫീസര്‍ മരിച്ച നിലയില്‍ –

Aswathi Kottiyoor
WordPress Image Lightbox