25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എ​പി​എ​ൽ കാ​ർ​ഡി​ന് എ​ട്ടു​കി​ലോ അ​രി 10.90 രൂ​പ​യ്ക്ക് വി​ത​ര​ണം തു​ട​ങ്ങും
Kerala

എ​പി​എ​ൽ കാ​ർ​ഡി​ന് എ​ട്ടു​കി​ലോ അ​രി 10.90 രൂ​പ​യ്ക്ക് വി​ത​ര​ണം തു​ട​ങ്ങും

പൊ​​​തു​​​വി​​​പ​​​ണി​​​യി​​​ലൈ അ​​​രി വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​ൻ എ​​​പി​​​എ​​​ൽ കാ​​​ർ​​​ഡി​​​ന് (വെ​​​ള്ള, നീ​​​ല) കി​​​ലോ​​​യ്ക്ക് 10.90 രൂ​​​പ നി​​​ര​​​ക്കി​​​ൽ എ​​​ട്ടു​​​കി​​​ലോ അ​​​രി വീ​​​തം ഈ​​​യാ​​​ഴ്ച വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങും. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യ​​​താ​​​യി മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​രിവി​​​ത​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​നം വ​​​രും​​​മു​​​ന്പേ സി​​​വി​​​ൽ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പ് ന​​​വം​​​ബ​​​റി​​​ലെ റേ​​​ഷ​​​ൻ വി​​​ഹി​​​തം തീ​​​രു​​​മാ​​​നി​​​ച്ചു. അ​​​തി​​​നാ​​​ൽ ഇ ​​​പോ​​​സ് മെ​​​ഷീ​​​നി​​​ൽ സ്പെ​​​ഷ​​​ൽ അ​​​രി വി​​​ത​​​ര​​​ണം ഉ​​​ൾ​​​പ്പെ​​​ടാ​​​തെ പോ​​​യ​​​തി​​​നാ​​​ൽ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നി​​​ല്ല.

അ​​​രി​​​വി​​​ല നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​യി മാ​​​വേ​​​ലി സ്റ്റോ​​​ർ ഇ​​​ല്ലാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കാ​​​യി അ​​​രിവ​​​ണ്ടി സ​​​ഞ്ച​​​രി​​​ച്ച് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം​​​വ​​​രെ 39694 കി​​​ലോ അ​​​രിവി​​​ത​​​ര​​​ണം ന​​​ട​​​ത്തി.

അ​​​രി പൂ​​​ഴ്ത്തി​​​വ​​​യ്പ് ത​​​ട​​​യാ​​​ൻ 642 വ്യാ​​​പാ​​​ര സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തു​​​ക​​​യും 82 സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ക്ര​​​മ​​​ക്കേ​​​ട് ക​​​ണ്ടെ​​​ത്തു​​​ക​​​യും ചെ​​​യ്തു. എ​​​ഫ്സി​​​ഐ ഗോ​​​ഡൗ​​​ണി​​​ൽനി​​​ന്ന് 50 ശ​​​ത​​​മാ​​​നം​​​വീ​​​തം പ​​​ച്ച​​​രി​​​യും കു​​​ത്ത​​​രി​​​യു​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ​​​ മാ​​​സം വ​​​രെ റേ​​​ഷ​​​ൻ​​​ക​​​ട വ​​​ഴി വി​​​ത​​​ര​​​ണം ചെ​​​യ്യാ​​​ൻ ന​​​ൽ​​​കി​​​യ​​​ത്. നി​​​ല​​​വി​​​ൽ എ​​​ഫ്സി​​​ഐ ഗോ​​​ഡൗ​​​ണി​​​ലെ സ്റ്റോ​​​ക്കി​​​ൽ 75 ശ​​​ത​​​മാ​​​നം പ​​​ച്ച​​​രി​​​യാ​​​ണ്. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​രി​​​ന്‍റെ ന​​​യം മൂലം പു​​​ഴു​​​ക്ക​​​ല​​​രി​​​ക്ക് വി​​​ല​​​കൂ​​​ടാ​​​ൻ ഇ​​​ട​​​യാ​​​ക്കു​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Related posts

കരള്‍ രോഗത്തിനും ഹൃദ്രോഗത്തിനും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എല്ലുരോഗ വിദഗ്ധന്റേത്; ദുരിതാശ്വാസ നിധി തട്ടിപ്പില്‍ വ്യാപക പരിശോധന –

Aswathi Kottiyoor

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

Aswathi Kottiyoor

കെ-സ്വി​ഫ്റ്റി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി സ്വ​കാ​ര്യ​വ​ത്ക​ര​ണ​ത്തി​ലേ​ക്ക്

Aswathi Kottiyoor
WordPress Image Lightbox