30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • റോഡിലും സിഗ്നലുകളിലും കുട്ടികളുമായി കച്ചവടം വേണ്ട: ബാലാവകാശ കമീഷൻ
Kerala

റോഡിലും സിഗ്നലുകളിലും കുട്ടികളുമായി കച്ചവടം വേണ്ട: ബാലാവകാശ കമീഷൻ

സംസ്ഥാനത്തെ റോഡുകളിലും ട്രാഫിക് സിഗ്നലുകളിലും കുട്ടികളെ ഉപയോഗിച്ചും കുഞ്ഞുങ്ങളെ കൈയിലേന്തിയുമുള്ള കച്ചവടങ്ങൾ ഒഴിവാക്കണമെന്ന്‌ ബാലാവകാശ കമീഷൻ. കുട്ടികളുടെ സുരക്ഷിതത്വവും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നുവെന്ന് ഉറപ്പാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കും കമീഷൻ നിർദേശം നൽകി.

കമീഷൻ ചെയർപേഴ്സൺ കെ വി മനോജ് കുമാർ, അംഗം ശ്യാമളാദേവി എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. രക്ഷിതാക്കൾ കുട്ടികളെ വെയിലത്ത് കിടത്തി കച്ചവടം നടത്താനോ കുട്ടികൾ നേരിട്ട് കച്ചവടം ചെയ്യാനോ പാടില്ല. വിഷയത്തിൽ സ്വീകരിച്ച നടപടി സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണം. സമരമുഖങ്ങളിൽ കുട്ടികളെ കവചമായി ഉപയോഗിക്കരുതെന്നും ഇത്തരത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമുള്ള മുൻ ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും നിർദേശമുണ്ട്‌.

Related posts

കെ ​റെ​യി​ല്‍ വി​ക​സ​ന​ത്തി​ന് അ​നി​വാ​ര്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

പോ​ലീ​സി​നു പു​തി​യ വാ​ഹ​ന​ങ്ങ​ൾ വ​രു​ന്നു; 20.43 കോ​ടി അ​നു​വ​ദി​ച്ചു

Aswathi Kottiyoor

ഓരോ തലസ്ഥാനവാസിയും കേരളീയത്തിന്റെ സംഘാടകനാകണം, പുകൾപെറ്റ ആതിഥ്യ മര്യാദ ലോകം അറിയണം: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox