23.3 C
Iritty, IN
July 2, 2024
  • Home
  • Kerala
  • ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന
Kerala

ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി കാ​ലി​ത്തീ​റ്റ വി​ല വ​ർ​ധ​ന

ന​​​ഷ്ട​​​ത്തി​​​ലാ​​​യ ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് ഇ​​​രു​​​ട്ട​​​ടി​​​യാ​​​യി കാ​​​ലി​​​ത്തീ​​​റ്റ വി​​​ല വ​​​ർ​​​ധ​​​ന. സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ മി​​​ൽ​​​മ, കേ​​​ര​​​ള ഫീ​​​ഡ്സ് എ​​​ന്നി​​​വ 50 കി​​​ലോ​​​യു​​​ടെ ചാ​​​ക്കൊ​​​ന്നി​​​ന് 200 രൂ​​​പ വ​​​രെ​​​യാ​​​ണു കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ച്ച​​​ത്.

കി​​​ലോ​​​യ്ക്ക് മൂ​​​ന്നു രൂ​​​പ മു​​​ത​​​ൽ നാ​​​ലു രൂ​​​പ വ​​​രെ​​​യാ​​​ണു വി​​​ല വ​​​ർ​​​ധ​​​ന പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​യ​​​ത്. അ​​​ടു​​​ത്ത ഏ​​​പ്രി​​​ൽ വ​​​രെ സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ലെ​​​ന്ന ഉ​​​റ​​​പ്പു ലം​​​ഘി​​​ച്ചാ​​​ണു സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി. ഉ​​​ന്ന​​​ത​​​ത​​​ല യോ​​​ഗ​​​ത്തി​​​ൽ കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല ഏ​​​പ്രി​​​ൽ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കി​​​ല്ലെ​​​ന്നു സ​​​ർ​​​ക്കാ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നു. മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി​​​യും കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല കൂ​​​ട്ടി​​​ല്ലെ​​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തെ​​​ല്ലാം ലം​​​ഘി​​​ച്ചാ​​​ണ് വി​​​ല വ​​​ർ​​​ധ​​​ന.

കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ വി​​​ല കേ​​​ര​​​ള ഫീ​​​ഡ്സി​​​ന്‍റെ മി​​​ടു​​​ക്കി 50കി​​​ലോ പാ​​​ക്ക​​​റ്റി​​​ന് 1245 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 1395 രൂ​​​പ​​​യാ​​​യും കേ​​​ര​​​ള ഫീ​​​ഡ്സി​​​ന്‍റെ എ​​​ലൈ​​​റ്റി​​​ന് 1315 രൂ​​​പ​​​യി​​​ൽ നി​​​ന്ന് 1495 രൂ​​​പ​​​യാ​​​യും ഉ​​​യ​​​ർ​​​ന്നു. മി​​​ൽ​​​മ റി​​​ച്ചി​​​ന് 1240ൽ ​​​നി​​​ന്ന് 1400 രൂ​​​പ​​​യാ​​​യും മി​​​ൽ​​​മ ഗോ​​​ൾ​​​ഡി​​​ന് 1370 ൽ ​​​നി​​​ന്ന് 1550 രൂ​​​പ​​​യാ​​​യു​​​മാ​​​ണ് ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്.

ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് പാ​​​ൽ ലീ​​​റ്റ​​​ർ ഒ​​​ന്നി​​​ന് അ​​​ഞ്ചു രൂ​​​പ വീ​​​തം ഇ​​​ൻ​​​സെ​​​ന്‍റീ​​​വ് ന​​​ൽ​​​കു​​​മെ​​​ന്ന സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പ​​​ന​​​വും ന​​​ട​​​പ്പാ​​​യി​​​ല്ല. ഇ​​​പ്പോ​​​ൾ, പാ​​​ൽ ലി​​​റ്റ​​​റി​​​ന 35- 38 രൂ​​​പ മാ​​​ത്ര​​​മാ​​​ണ് ക്ഷീ​​​ര ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് സൊ​​​സൈ​​​റ്റി​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന​​​ത്.

എ​​​ന്നാ​​​ൽ, പാ​​​ൽ ഉ​​​ത്പാ​​​ദ​​​ന​​​ച്ചെ​​​ല​​​വ് ലീ​​​റ്റി​​​ന് 45- 50 രൂ​​​പ​​​യോ​​​ള​​​മാ​​​യ​​​താ​​​യി ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​​​​ക​​​രും പ​​​റ​​​യു​​​ന്നു. പാ​​​ൽ വി​​​ല അ​​​ടു​​​ത്ത​​​കാ​​​ല​​​ത്തൊ​​​ന്നും വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നി​​​ല്ല. എ​​​ന്നാ​​​ൽ ചാ​​​യ​​​യു​​​ടെ വി​​​ല ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ൾ​​​ക്കു മു​​​ൻ​​​പു ത​​​ന്നെ ഹോ​​​ട്ട​​​ലു​​​ട​​​മ​​​ക​​​ളും ത​​​ട്ടു​​​ക​​​ട​​​ക്കാ​​​രും ഉ​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

Related posts

നവകേരളീയം: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി ഫെബ്രുവരി ഒന്നുമുതൽ മാർച്ച് 31 വരെ

Aswathi Kottiyoor

സമൂഹത്തില്‍ ഒറ്റപ്പെട്ടുപോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുക ലക്ഷ്യം: മന്ത്രി കെ രാധാകൃഷ്ണന്‍

Aswathi Kottiyoor

മ​ഴ തു​ട​രും; ഒ​ൻ​പ​തു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox