25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാ​റി​ൽ ചാ​രി​യ കു​ട്ടി​യെ ച​വി​ട്ടി​യ സം​ഭ​വം: ആ​റു​വ​യ​സു​കാ​ര​നെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്
Kerala

കാ​റി​ൽ ചാ​രി​യ കു​ട്ടി​യെ ച​വി​ട്ടി​യ സം​ഭ​വം: ആ​റു​വ​യ​സു​കാ​ര​നെ സ​ന്ദ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി​നി​ന്ന​തി​ന് യു​വാ​വ് ച​വി​ട്ടി​പ്പ​രി​ക്കേ​ല്‍​പി​ച്ച ആ​റു​വ​യ​സു​കാ​ര​നെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി ക​ണ്ടു. രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യാ​യ ഗ​ണേ​ശി​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ല​ശേ​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് ഗ​ണേ​ശ് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്.

കാ​റി​ല്‍ ചാ​രി​നി​ന്ന​തി​ന് കു​ട്ടി​യെ ച​വി​ട്ടി തെ​റി​പ്പി​ക്കു​ക എ​ന്ന​ത് ന​മു​ക്കൊ​ന്നും ചി​ന്തി​ക്കാ​ന്‍ പോ​ലും ക​ഴി​യാ​ത്ത കാ​ര്യ​മാ​ണെ​ന്ന് സ​തീ​ശ​ന്‍ പ​റ​ഞ്ഞു. ഈ ​കു​ട്ടി ചാ​രി​നി​ന്നാ​ല്‍ കാ​റി​ന് വ​ല്ല​തും സം​ഭ​വി​ക്കു​മോ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. കേ​ര​ള​ത്തി​ലാ​ണ് ഇ​ത് ന​ട​ന്ന​തെ​ന്ന് വി​ശ്വ​സി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് പ്ര​തി​യെ വി​ട്ട​യ​ച്ച​ത് പ്ര​ധാ​ന​പ്പെ​ട്ട ആ​രോ വി​ളി​ച്ചു പ​റ​ഞ്ഞി​ട്ടാ​ണെ​ന്നും സ​തീ​ശ​ന്‍ ആ​രോ​പി​ച്ചു. പോ​ലീ​സി​ന്‍റെ മേ​ല്‍ ശ​ക്ത​മാ​യ സ​മ്മ​ര്‍​ദം ചെ​ലു​ത്തി​യി​ട്ടാ​ണ് പ്ര​തി​യെ രാ​ത്രി വി​ട്ട​യ​ച്ച​ത്. കു​ട്ടി​യോ​ടു ക്രൂ​ര​കൃ​ത്യം ചെ​യ്ത​യാ​ളെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍​നി​ന്ന് വി​ട്ട​യ​യ്ക്കാ​ന്‍ ആ​രാ​ണ് ശി​പാ​ര്‍​ശ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

Related posts

അക്ഷരശ്ലോക സംസ്‌കാരം: കുട്ടികളുടെ ഭൗതീകവും മാനസികവുമായ വളർച്ചയിൽ നിർണായക പങ്ക്: ചീഫ് സെക്രട്ടറി വി.പി ജോയി

Aswathi Kottiyoor

കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്; ദേ​ശീ​യ​ത​ല​ത്തി​ൽ മാ​ഹി​ക്ക് ര​ണ്ടാം​സ്ഥാ​നം

Aswathi Kottiyoor

ഗുഡ്‌സ്‌ വാഗൺ നൽകാതെ റെയിൽവേ; കേരളത്തിന്റെ രാസവളം തുറമുഖങ്ങളിൽ കെട്ടിക്കിടക്കുന്നു

Aswathi Kottiyoor
WordPress Image Lightbox