23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഗതാഗത സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി ശിവൻകുട്ടി
Kerala

ഗതാഗത സാക്ഷരത കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി വി ശിവൻകുട്ടി

ഗതാഗത സാക്ഷരതയിൽ മലയാളി പുറകോട്ട് പോകരുതെന്നും,ഓരോ വ്യക്തികളും ഗതാഗത സാക്ഷരത നേടണമെന്നും മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടു. ‘സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത’പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടകുളങ്ങര ഗവൺമെന്റ് സെൻട്രൽ ഹൈസ്‌കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിന് ഉയർന്ന സാക്ഷരതാനിരക്കും ഉന്നത വിദ്യാഭ്യാസവും ഉയർന്ന ജീവിതനിലവാരവും മികച്ച ആരോഗ്യ സംവിധാനങ്ങളുമുണ്ട്. എന്നാൽ നിരത്തിലെ വാഹന ഉപയോഗം സംബന്ധിച്ച് ഇനിയും നാം ഏറെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകേണ്ടതാണ്. പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പ് ഗൗരവമായി പരിഗണിക്കും. ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കപ്പെടുന്നതിനുള്ള അവബോധം എല്ലാവർക്കും ഉണ്ടാവണം. ഇതിൻറെ ഭാഗമായാണ് കേരള റോഡ് സുരക്ഷാ അതോറിറ്റിയും ദേശീയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രവും സംയുക്തമായി പ്രൈമറി തലം മുതൽ ഹയർസെക്കൻഡറി തലം വരെയുള്ള തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഏകദിന റോഡ് സുരക്ഷാ ബോധവൽക്കരണ പരിശീലന പരിപാടി നടത്തുന്നത്.ഇതിനായി കേരളത്തിലെ 14 ജില്ലകളിലായുള്ള തെരഞ്ഞെടുത്ത 100 സ്‌കൂളുകളിലെ വിദ്യാർഥികൾക്കാണ് സ്‌കൂളിലേക്ക് ഒരു സുരക്ഷിത പാത എന്ന പേരിലുള്ള പദ്ധതിയിലൂടെ പരിശീലനം നടത്തുന്നതെന്നും ഇത് വിദ്യാർഥികൾക്ക് വളരെ പ്രയോജനപ്പെടുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഹയർ സെക്കൻഡറി പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിന് മോട്ടോർ വാഹന വകുപ്പ് കൈപ്പുസ്തകം തയ്യാറാക്കിയതായും ഇത് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരത്തിന് സമർപ്പിച്ചിരിക്കുകയാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അദ്ധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. പ്രസ്തുത പുസ്തകം പാഠ്യപദ്ധതിയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലേണേഴ്‌സ് ലൈസൻസ് ആവശ്യമില്ല. ഇത്തരത്തിൽ പദ്ധതി നടപ്പിലാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.

കേരള റോഡ് സുരക്ഷ അതോറിറ്റിയും, നാറ്റ്പാകും സംയുക്തമായി സംഘടിപ്പിക്കുന്ന സ്‌കൂളിലേക്ക് സുരക്ഷിത പാത പദ്ധതിയുടെ ലോഗോ പ്രകാശനവും, ഹാൻഡ് ബുക്ക് പ്രകാശനവും മന്ത്രിമാരായ വി ശിവൻ കുട്ടിയും ആന്റണി രാജുവും സംയുക്തമായി നിർവഹിച്ചു.

ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാർ,മോട്ടോർ വാഹന വകുപ്പ് അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ പി എസ്, കേരള റോഡ് സുരക്ഷ അതോറിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർ ടി ഇളങ്കോവൻ,കെ എസ് സി എസ് ടി ഇ നാറ്റ്പാക് ഡയറക്ടർ ഡോ. സാംസൺ മാത്യു, ഹെഡ്മിസ്ട്രസ് നസീമ എസ്. വി എസ് സഞ്ജയ് കുമാർ എന്നിവർ പങ്കെടുത്തു.

Related posts

വള്ള്യാട് സജ്ജീവനി വനത്തെ ഇരിട്ടിയുടെ ഇക്കോ ടൂറിസം പാർക്കായി വികസിപ്പിക്കണമെന്ന ആവശ്യം ശക്തം

Aswathi Kottiyoor

യെമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളി നഴ്സ് നിമിഷപ്രിയക്ക് വധശിക്ഷ

Aswathi Kottiyoor

വന്യജീവി ആക്രമണം: ഇക്കൊല്ലം 64 മരണം; കർഷകർക്കു റബർ ബുള്ളറ്റ് നൽകിയേക്കും.

Aswathi Kottiyoor
WordPress Image Lightbox