23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കൂ​ടു​ന്നു; ല​ണ്ട​നി​ൽ പു​തി​യ ഇ​ന്ത്യ​ൻ വി​സ സെ​ന്‍റ​ർ തു​റ​ന്നു
Kerala

അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം കൂ​ടു​ന്നു; ല​ണ്ട​നി​ൽ പു​തി​യ ഇ​ന്ത്യ​ൻ വി​സ സെ​ന്‍റ​ർ തു​റ​ന്നു

ബ്രി​ട്ട​നി​ൽ​നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്കു​ള്ള വി​സ എ​ളു​പ്പ​ത്തി​ലും വേ​ഗ​ത്തി​ലും ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ല​ണ്ട​നി​ൽ പു​തി​യ ഇ​ന്ത്യ​ൻ വി​സ സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ബ്രി​ട്ട​നി​ൽ നി​ന്ന് ഇ​ന്ത്യ​ൻ വി​സ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ സെ​ന്‍റ​ർ ആ​രം​ഭി​ച്ച​ത്.

ല​ണ്ട​ൻ സെ​ന്‍റ​റി​ൽ മേ​രി​ലെ​ബോ​ണി​ലെ ഇ​ന്ത്യ​ൻ വി​സ ആ​പ്ലി​ക്കേ​ഷ​ൻ സെ​ന്‍റ​ർ ബു​ധ​നാ​ഴ്ച ബ്രി​ട്ട​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​ക്രം ദു​രൈ​സ്വാ​മി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​എ​ഫ്എ​സ് ഗ്ലോ​ബ​ൽ ആ​ണ് വി​സ കേ​ന്ദ്രം ന​ട​ത്തു​ക. ഇ​തോ​ടെ ഇ​ന്ത്യ​ൻ വി​സ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് വേ​ഗം ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​പേ​ക്ഷ​ക​രു​ടെ വീ​ട്ടു​പ​ടി​ക്ക​ലെ​ത്തി വി​സ ല​ഭ്യ​മാ​ക്കു​ന്ന സൗ​ക​ര്യ​വും ഇ​നി മു​ത​ൽ ല​ഭ്യ​മാ​വും. ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യു​ള്ള വി​നോ​ദ സ​ഞ്ചാ​ര സം​ഘ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക​ൾ ആ ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഒ​രു മാ​സം അ​നു​വ​ദി​ക്കു​ന്ന വി​സ 40,000 ആ​യി ഉ​യ​ർ​ത്താ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ ക്ഷ​യെ​ന്ന് ദു​രൈ​സ്വാ​മി വ്യ​ക്ത​മാ​ക്കി.

Related posts

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ നിലനിർത്തണമെന്നത് പൊതുവികാരം

Aswathi Kottiyoor

*മഴ: 9 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്

Aswathi Kottiyoor

സ്വാശ്രയ കോളേജ്‌ പ്രവേശനം : മേൽനോട്ട സമിതിക്ക്‌ നടപടി എടുക്കാം: സുപ്രീംകോടതി.

Aswathi Kottiyoor
WordPress Image Lightbox