25.9 C
Iritty, IN
July 7, 2024
  • Home
  • Peravoor
  • ഇരിട്ടി ഉപജില്ലാ കലോത്സവം ; ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെന്റ് ജോൺസ് യൂ.പി.സ്കൂളിന് ഇരട്ട കിരീടം.
Peravoor

ഇരിട്ടി ഉപജില്ലാ കലോത്സവം ; ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെന്റ് ജോൺസ് യൂ.പി.സ്കൂളിന് ഇരട്ട കിരീടം.

ഇരിട്ടി ഉപജില്ലാ കലോത്സവത്തിൽ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പേരാവൂർ സെന്റ് ജോൺസ് യൂ.പി.സ്കൂളിന് ഇരട്ട കിരീടം.സബ് ജൂനിയർ ബോയ്സ് വിഭാഗത്തിൽ കുന്നോത്ത് സ്കൂളുമായി നടന്ന മത്സരത്തിൽ, മുഴുവൻ സമയവും, എക്സ്ട്രാ സമയവും, സമനില പാലിച്ചതിനെ തുടർന്ന് ഷൂട്ട് ഔട്ടിൽ ഫ്രഡോൺ ജിമ്മിയുടെ ഉജ്വല സേവിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് പേരാവൂർ സെന്റ് ജോൺസ് യൂപി ചാമ്പ്യൻമാരായത്. സബ് ജൂനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പ് കിരീടവും സ്വന്തമാക്കി, സെന്റ് ജോൺസ് യൂ.പി സ്കൂൾ ഇരട്ട കിരീടം കരസ്ഥമാക്കി. ഇരു വിഭാഗങ്ങളിലുമായി 16 കുട്ടികൾ കണ്ണൂർ വെച്ച് നടക്കുന്ന ജില്ലാ ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ നിന്നും ജെസ്വിൻ മാത്യു, അഭിനന്ദ്.പി, ഫ്രഡോൺ ജിമ്മി, അനുജിത് വിജയൻ, എബൽ ബെന്നി, അശ്വന്ത് ഷാജി, ആഗ്നേയ് പുഷ്പൻ, ലവഹിസ്ബിൻ ഒമർ, എന്നിവരും, പെൺ കുട്ടികളുടെ വിഭാഗത്തിൽ അൽന മരിയ കെ ജിമ്മി, റന ഫാത്തിമ, മാനസി മനോജ്, മാഹിമ പി.എം, ജ്യൂവൽ എൻസ ജെസ്റ്റിൽ, റിതിക എം,വിസ്മയ എ ആർ , ഡിലീഷ്യ ജെസ്റ്റിൻ, എന്നിവരാണ് യോഗ്യത നേടിയത്. ഗെയിംസ് ഇനത്തിൽ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിൽ ആദ്യമായാണ് സെൻറ് ജോൺസ് യുപി സ്കൂളിൽ നിന്നും ടീമിനെ ഇറക്കുന്നത്. കായിക രംഗത്ത് നിരവധി സംസ്ഥാന ദേശീയ താരങ്ങളെ സംഭാവന ചെയ്ത പി ടി എ പ്രസിഡണ്ട് തങ്കച്ചൻ കോക്കാട്ട് ,ഹെഡ്മിസ്ട്രസ് സൂസമ്മ എൻഎസ് എന്നിവർ സന്നിഹിതരായി

Related posts

-ഡീസൽ – പാചക വാതക വില വർധനവിനെതിരെ സിപിഐ പ്രക്ഷോഭം. പേരാവൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ

Aswathi Kottiyoor

മയക്കുമരുന്നുമായി പേരാവൂർ സ്വദേശി പോലീസിന്റെ പിടിയിൽ –

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രിയിലെ ഡോക്ടർമാർ പ്രതിഷേധ ദിനം ആചരിച്ചു.

Aswathi Kottiyoor
WordPress Image Lightbox