25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പോലീസുകാർക്ക് ആശയവിനിമയം എളുപ്പത്തിലാക്കാൻ ഇനി ‘മിത്രം’
Kerala

പോലീസുകാർക്ക് ആശയവിനിമയം എളുപ്പത്തിലാക്കാൻ ഇനി ‘മിത്രം’

ശബരിമല തീർഥാടനത്തിന് കുമളിയിലെത്തുന്ന ഭക്തജനങ്ങളോടും തേക്കടിയിലെത്തുന്ന സഞ്ചാരികളോടും ഇനി പോലീസ് അവരുടെ തന്നെ ഭാഷയിൽ സംസാരിക്കും. അഞ്ച് ഭാഷകളിൽ സുഗമമായി ആശയവിനിമയം നടത്തുന്നതിന് പ്രാവീണ്യം നൽകാൻ മിത്രം ഭാഷാ പഠന സഹായി ഇനി പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കും. ഇടുക്കി കളക്ട്രേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന മിത്രം ‘ ഭാഷ പഠന സഹായി പ്രകാശന പരിപാടി സബ് കളക്ടർ അരുൺ എസ്. നായർ ഉദ്ഘാടനം ചെയ്തു. 32 പേജടങ്ങുന്ന പുസ്തകം ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സബ് കളക്ടർക്ക് നൽകി പ്രകാശനം ചെയ്തു.
എറണാകുളം റേഞ്ച് ഡി.ഐ.ജി. നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണമാണ് വിവിധ ഭാഷകളിൽ മിത്രം ‘ഭാഷാ പഠന സഹായി രൂപകല്പന ചെയ്ത് പ്രസിദ്ധീകരിക്കുന്നത്. ജില്ലാ പോലീസ് മേധാവി വി. യു കുര്യാക്കോസ്, പീരുമേട് ഡിവൈ. എസ്. പി. കുര്യാക്കോസ് ജെ. എന്നിവരുടെ മേൽനോട്ടത്തിൽ കുമളി എസ്.എച്ച്. ഒ. ജോബിൻ ആൻറണി, സി.പി.ഒമാരായ സാദിക് എസ്., ബിബിൻ കെ. ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സാധാരണ ആശയ വിനിമയത്തിന് ഉപയോഗിക്കുന്ന പ്രയോഗങ്ങളും വാക്കുകളും ചേർത്തിരിക്കുന്നത്. കൂടാതെ പ്രാധാനപ്പെട്ട ഓഫീസുകളുടെ ഫോൺ നമ്പറുകളും പുസ്തകത്തിലുണ്ട്.
വിദേശത്ത് നിന്ന് എത്തുന്ന വിനോദ സഞ്ചാരികളുമായും ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന ലക്ഷക്കണക്കിന് തീർത്ഥാടകരുമായും സുഗമമായി ആശയ വിനിമയം നടത്തി അവർക്ക് ആവശ്യമായ എല്ലാവിധ സുരക്ഷയും സേവനങ്ങളും പ്രദാനം ചെയ്യുക നമ്മുടെ ഉത്തരവാദിത്തമാണെന്ന് ജില്ലാ പോലീസ് മേധാവി പ്രകാശന ചടങ്ങിൽ പറഞ്ഞു.
പീരുമേട്, കുമളി എന്നീ സബ് ഡിവിഷനുകളിലെ സബ് ഇൻസ്‌പെക്ടർമാർ ഉൾപ്പെടെ 40 പോലീസുകാർക്കാണ് പരിശീലന ക്ലാസ് നൽകിയത്. ഭാഷ കൈകാര്യം ചെയ്യേണ്ട രീതികളെക്കുറിച്ച് സി.പി.ഒമാരായ രാജാക്കണ്ണ്, അഖിൽ കൃഷ്ണ, രഞ്ജിത് ചെറിയാൻ എന്നിവർ ക്ലാസുകളെടുത്തു.

Related posts

കേരളത്തിന് രണ്ടാമത്തെ വന്ദേഭാരത് ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

Aswathi Kottiyoor

സംസ്ഥാനതല ശിശുദിനാഘോഷം: ഒരുക്കങ്ങൾ പൂർത്തിയായി

Aswathi Kottiyoor

സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി കൊവിഡ് വ്യാപനം……..

Aswathi Kottiyoor
WordPress Image Lightbox