24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം: കൊല്ലം മെമു രണ്ടിന്‌ റദ്ദാക്കി
Kerala

കോട്ടയം റൂട്ടിൽ ട്രെയിൻ നിയന്ത്രണം: കൊല്ലം മെമു രണ്ടിന്‌ റദ്ദാക്കി

പാളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കൊല്ലം– കോട്ടയം– എറണാകുളം– തൃശൂർ സെക്‌ഷനിൽ ട്രെയിൻ നിയന്ത്രണം. 06778 ‌കൊല്ലം– എറണാകുളം ജങ്‌ഷൻ മെമു എക്‌സ്‌പ്രസ്‌, 06441 എറണാകുളം ജങ്‌ഷൻ– കൊല്ലം ജങ്‌ഷൻ മെമു 2, 5, 8 തീയതികളിൽ റദ്ദാക്കി. 06769 എറണാകുളം ജങ്‌ഷൻ– കൊല്ലം ജങ്‌ഷൻ മെമുവും തിരികെയുള്ള 06768 സർവീസും നവംബർ 17, 19, 22, 23, 24, 26,29, 30 , ഡിസംബർ 1, 3, 6, 7, 8, 10, 13 തീയതികളിലും ഉണ്ടാകില്ല.

16127 ചെന്നൈ എഗ്‌മോർ- ഗുരുവായൂർ എക്‌സ്‌പ്രസും തിരികെയുള്ള 16128 എക്‌സ്‌പ്രസും നവംബർ 2,19 തീയതികളിൽ തിരുവനന്തപുരം സെൻട്രലിനും -ഗുരുവായൂരിനുമിടയിൽ റദ്ദാക്കി. 16382 കന്യാകുമാരി–-പുണെ ജങ്‌ഷൻ നവംബർ 2, 5, 8 തീയതികളിൽ ആലപ്പുഴ വഴിയായിരിക്കും സർവീസ്‌. 16348 മംഗളൂരു സെൻട്രൽ– തിരുവനന്തപുരം സെൻട്രൽ എക്‌സ്‌പ്രസ്‌ മംഗളൂരു സെൻട്രലിൽനിന്ന്‌ ഒരുമണിക്കൂർ വൈകി പകൽ 3.25 ന്‌ ആയിരിക്കും നവംബർ 7, 14 മുതൽ 18 വരെയുള്ള തീയതികളിൽ പുറപ്പെടുക. 16344 മധുര ജങ്‌ഷൻ– തിരുവനന്തപുരം സെൻട്രൽ– അമൃത എക്‌സ്‌പ്രസ്‌ മധുര ജങ്‌ഷനിൽനിന്ന്‌ വൈകിട്ട്‌ 4.10 ന്‌ പകരം അരമണിക്കൂർ വൈകിയാകും ഈ ദിവസങ്ങളിൽ സർവീസ്‌ നടത്തുക.

Related posts

വെറ്ററിനറി ബിരുദധാരികളെ നിയമിക്കുന്നു

Aswathi Kottiyoor

ഇനി മാസ്‌ക് വേണ്ട; നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് മഹാരാഷ്ട്ര

Aswathi Kottiyoor

കോഴിക്കോട് നിപ കൺട്രോൾ റൂം തുറന്നു; ഉറവിടം കണ്ടെത്താൻ പരിശോധന; അതീവജാഗ്രത.

Aswathi Kottiyoor
WordPress Image Lightbox