തലശേരി: തലശേരിയിലെ അമ്മയും കുഞ്ഞും ആശുപത്രിയുടെ നിർമാണ പ്രവൃത്തി നവംബറിൽ ആരംഭിക്കുമെന്ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ. തലശേരി ജനറൽ ആശുപത്രിയിൽ നവീകരിച്ച പീഡിയാട്രിക് വാർഡിന്റേയും പീഡിയാട്രിക് ഐസിയുവിന്റേയും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തലശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി അധ്യക്ഷത വഹിച്ചു.
നാഷണൽ ഹെൽത്ത് മിഷന്റെ ഇസിആർ പി 2 ഫണ്ടിൽ നിന്നും സിവിൽ വർക്കിനായി 15.7 ലക്ഷവും ബയോ മെഡിക്കൽ ഉപകരണങ്ങൾക്കായി 84.25 ലക്ഷം രൂപ ചെലവഴിച്ചാണ് പീഡിയാട്രിക് ഐസിയുവിന്റെ നിർമാണം പൂർത്തിയാക്കിയത്. ഐസിയുവിൽ ഇസിജി മെഷീൻ, പോർട്ടബിൾ എക്സറെ, ഐസിയു ബെഡ്, ഐസിയു വെന്റിലേറ്റർ, മൾട്ടിപാര മോണിറ്റർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയവ സജ്ജമാക്കിയിട്ടുണ്ട്. ഓൾ കേരള ബാങ്ക് എപ്ലോയീസ് ഫെഡറേഷന്റെ 3.36 ലക്ഷം രൂപ ചെലവിലാണ് വാർഡിന്റെ നവീകരണം പൂർത്തിയാക്കിയത്. ജില്ലാ ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. കെ പ്രീത, ആശുപത്രി സൂപ്രണ്ട് ഡോ. ആശാദേവി പങ്കെടുത്തു.
previous post