23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ഭഗവാനെ തൊട്ടു വണങ്ങിയ ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍; തിരുവാഭരണങ്ങള്‍ കണ്ടെത്തി
Kerala

ഭഗവാനെ തൊട്ടു വണങ്ങിയ ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍; തിരുവാഭരണങ്ങള്‍ കണ്ടെത്തി

മുഖംമൂടി ധരിച്ചെത്തി ഭഗവാനെ തൊട്ടുവണങ്ങി പ്രാര്‍ത്ഥിച്ച ശേഷം മോഷണം നടത്തിയ കള്ളന്‍ പിടിയില്‍. മാവേലിക്കരയില്‍ നിന്നാണ് രാജേഷ് എന്നയാള്‍ പിടിയിലായത്. മോഷണം പോയ തിരുവാഭരണങ്ങള്‍ പൊലീസ് കണ്ടെത്തി. അരൂര്‍ പുത്തനങ്ങാടി ശ്രീകുമാരവിലാസം ക്ഷേത്രത്തിലാണ് ഇന്നലെ പുലര്‍ച്ചെ മോഷണം നടന്നത്.

പത്ത് പവനില്‍ അധികം വരുന്ന തിരുവാഭരണവും വെള്ളിരൂപങ്ങളും സ്വര്‍ണക്കൂടും അടക്കം മോഷണം പോയിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ്‌സ്‌ക്വാഡും ഉള്‍പ്പടെ സംഭവസ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയിരുന്നു. തുടര്‍ന്ന് നടന്ന പൊലീസ് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മുഖംമൂടി ധരിച്ചെത്തിയ കള്ളന്‍ ഭഗവാനെ തൊട്ടു വണങ്ങുന്നതും മോഷണ ശേഷം നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രം ജീവനക്കാര്‍ ഉണര്‍ന്നപ്പോളായിരുന്നു മോഷണം നടന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

Related posts

പാണക്കാട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ന്ത​രി​ച്ചു

Aswathi Kottiyoor

നാട്ടുവഴികളിൽ ‘ഗ്രാമവണ്ടി’ ; തദ്ദേശ സ്ഥാപനങ്ങൾ നിശ്ചയിക്കുന്ന റൂട്ടിൽ കെഎസ്‌ആർടിസി സർവീസ് .

Aswathi Kottiyoor

വേഗപ്പൂട്ടും ജിപിഎസും നിർബന്ധം; സ്കൂൾ ബസുകൾക്കായി പുറത്തിറക്കിയ നിർദേശങ്ങൾ.*

Aswathi Kottiyoor
WordPress Image Lightbox