പേരാവൂർ: ഇരിട്ടി സബ്ജില്ല കായികമേള നവംബർ 10,11,12 തീയതികളിൽ തൊണ്ടിയിൽ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. സംഘാടക സമിതി യോഗം പേരാവൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്നു. പിടിഎ പ്രസിഡന്റ് സന്തോഷ് കോക്കാട്ട് അധ്യക്ഷത വഹിച്ചു. എൻഎംഒ കെ. ശ്രീകാന്ത്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.വി. സെബാസ്റ്റ്യൻ, മുഖ്യാധ്യാപകൻ വി.വി. തോമസ്, സെന്റ് ജോൺസ് യുപി സ്കൂൾ മുഖ്യാധ്യാപിക എൻ.എസ്. സൂസമ്മ, മിഥുൻ ജോസഫ്, ബിപിഒ തുളസീധരൻ, ഷേണു, മാത്യു വരമ്പുങ്കൽ, ജാൻസൺ ജോസഫ് , പഞ്ചായത്തംഗങ്ങളായ നൂറുദ്ദീൻ മുള്ളേരിക്കൽ, കെ.വി. ബാബു എന്നിവർ പ്രസംഗിച്ചു.