24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • തെ​രു​വ് വി​ള​ക്കു​ക​ൾക്കു ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ്പെയർ പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​മ​ർ​ശ​നം
kannur

തെ​രു​വ് വി​ള​ക്കു​ക​ൾക്കു ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ്പെയർ പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​മ​ർ​ശ​നം

ക​ണ്ണൂ​ർ: കോ​ർ​പ​റേ​ഷ​ൻ പ​രി​ധി​യി​ലെ കേ​ടാ​യ തെ​രു​വ് വി​ള​ക്കു​ക​ൾ ന​ന്നാ​ക്കു​മ്പോ​ൾ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ സ്പെയർ പാ​ർ​ട്സു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി വി​മ​ർ​ശ​നം. ഇതുകാ​ര​ണം ന​ന്നാ​ക്കി ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ പ​ഴ​യപോ​ലെ കേ​ടാ​കു​ന്ന​താ​യി ഭ​ര​ണപ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ അം​ഗ​ങ്ങ​ൾ​ക്ക് ഉ​റ​പ്പ് ന​ൽ​കി. ‌

ക​ണ്ണൂ​ര്‍ മു​നി​സി​പ്പാ​ല്‍ വെ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ള്‍ ഹെ​ഡ് മാ​സ്റ്റ​ര്‍​ക്കെ​തി​രെ​ന​ട​പ​ടി​ക്ക് ശി​പാ​ര്‍​ശ ചെ​യ്തു. ​കോ​ര്‍​പ​റേ​ഷ​ന്‍റെ 2022-23 വ​ര്‍​ഷ​ത്തെ വാ​ര്‍​ഷി​ക പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ഇ​തു വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് യോ​ഗ​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ട ിയതിനെ തുടർന്നാ ണിത്. 1.6 കോടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്. എ​ന്നാ​ല്‍, പ​ദ്ധ​തി നി​ര്‍​വ​ഹ​ണം ആ​രം​ഭി​ക്കാ​ത്ത​ത് സം​ബ​ന്ധി​ച്ച് നി​ര്‍​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് കോ​ര്‍​പ​റേ​ഷ​ന്‍ ന​ല്‍​കി​യ ക​ത്ത് പോ​ലും അ​ദ്ദേ​ഹം കൈ​പ്പ​റ്റി​യി​ല്ലെ​ന്നും യോ​ഗ​ത്തി​ല്‍ വ്യ​ക്ത​മാ​ക്കി.

വാ​യ​ന​ശാ​ല​ക​ൾ​ക്ക് ബ​ങ്കു​ക​ളു​ടെ അ​തേ ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ ടി. ​ര​വി​ന്ദ്ര​ൻ പ​റ​ഞ്ഞു. ലീ​സ് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച​തി​നാ​ൽ പു​തു​ക്കി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ പ​ബ്ലി​ക് ലൈ​ബ്ര​റി ന​ൽ​കി അ​പേ​ക്ഷ അം​ഗീ​കാ​ര​ത്തി​നാ​യി കൗ​ൺ​സി​ൽ മു​ന്പാ​കെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ര​വീ​ന്ദ്ര​ൻ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. പാ​ല​ക്കാ​ട് സ്വാ​മി മ​ഠ​ത്തി​ന​ടു​ത്തു​ള്ള വാ​യ​ന​ശാ​ല​ക്ക് 200 രൂ​പ​യി​ൽ നി​ന്ന് 1000 രൂ​പ​യാ​ക്കാ​നു​ള്ള തീ​രു​മാ​നം വാ​ർ​ഡ് കൗ​ൺ​സി​ല​റാ​യ പി.​കെ.​അ​ൻ​വ​ർ എ​തി​ർ​ത്തു. ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ളെ പോ​ലെ വാ​യ​ന​ശാ​ല​ക​ൾ​ക്ക് ലൈ​സ​ൻ​സ് ഫീ​സ് ഈ​ടാ​ക്കു​ന്ന​ത് ശ​രി​യാ​യ നി​ല​പാ​ട​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​ർ​മാ​ർ വാ​ദി​ച്ചു. ഒ​ടു​വി​ൽ വാ​യ​ന​ശാ​ല​യു​ടെ ലൈ​സ​ൻ​സ് ഫീ​സ് 500 രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. മു​സ്ലീഹ് മo​ത്തി​ൽ, ടി.​ര​വീ​ന്ദ്ര​ൻ, കെ. ​നി​ർ​മ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Related posts

കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച 287 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി……….

Aswathi Kottiyoor

കൊവിഡ് പ്രതിരോധം: ഹോമിയോ വിഭാഗത്തെ കൂടി ഉൾപ്പെടുത്തി ചികിത്സ പ്രോട്ടോക്കോൾ പുതുക്കണമെന്ന് ആവശ്യം…………

*കണ്ണൂർ ജില്ലയില്‍ 1930 പേര്‍ക്ക് കൂടി കൊവിഡ് ; 1888 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ*

Aswathi Kottiyoor
WordPress Image Lightbox