25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പോലീസ് സ്ഥാപിച്ചനിരീക്ഷണ ക്യാമറ മോഷ്ടിച്ച പ്രതി അറസ്റ്റിൽ
Kerala

പോലീസ് സ്ഥാപിച്ചനിരീക്ഷണ ക്യാമറ മോഷ്ടിച്ച പ്രതി അറസ്റ്റിൽ

നിരവധി കേസുകളിൽ നിർണ്ണായക പങ്ക് വഹിച്ച പഴയ ബസ് സ്റ്റാൻ്റ് കോളേജ് ഓഫ് കൊമേഴ്സ് റോഡിൽ പോലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറ പട്ടാപ്പകൽ മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റിൽ.

തമിഴ്നാട് കള്ളക്കുറുശി വെല്ലുപുരം സ്വദേശി അറിവഴകനെ (39)യാണ് ടൗൺ സ്റ്റേഷൻ എസ്.ഐ.സി.എച്ച് നസീബിൻ്റെ നേതൃത്വത്തിൽ അഡീഷണൽ എസ്.ഐ.കെ.കെ.വിനോദ്കുമാർ, എ.എസ്.ഐ.ഗിരീഷ്,സീനിയർ സിവിൽ പോലീസ് ഓഫീസർ നാസർ, സിവിൽ പോലീസ് ഓഫീസർ രജിൽ രാജ് എന്നിവരടങ്ങിയ സംഘം തലശേരിയിൽ വെച്ച് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 23ന് രാവിലെ 11 മണിയോടെയായിരുന്നു മോഷണം. നിരീക്ഷണ ക്യാമറ
തല തിരിച്ചു വെച്ച ശേഷം സി സി ടി വി ജംഗ്ഷൻ ബോക്സ് മോഷ്ടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ടൗൺഎസ്.ഐ.യുടെ പരാതിയിൽ കേസെടുത്ത പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.

പഴയ ബസ് സ്റ്റാൻ്റ് പരിസരത്ത് നടക്കുന്ന കവർച്ചകളിലും പിടിച്ചുപറി അക്രമസംഭവങ്ങളിലും പോലീസ് അന്വേഷണത്തിൽ നിർണ്ണായമായ തെളിവുകൾ നൽകിയ നിരീക്ഷണ ക്യാമറയാണ് നശിപ്പിച്ച ശേഷം മോഷ്ടിച്ചു കൊണ്ടുപോയത്. മോഷണവും പൊതുമുതൽ നശിപ്പിച്ച തുൾപ്പെടെയുള്ള വകുപ്പുകൾ ചേർത്തായിരുന്നു ടൗൺ പോലീസ് കേസെടുത്തിരുന്നത്.

Related posts

കു​ട്ടി​ക​ള്‍​ക്കും കോ​വി​ഡ് പി​ടി​പെ​ടാം, എ​ന്നാ​ൽ ഗു​രു​ത​ര​മാ​യേ​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തിക പിന്നാക്ക വിഭാഗങ്ങൾ: സാംപിൾ സർവേ തുടരാമെന്ന് െഹെക്കോടതി.

Aswathi Kottiyoor

ഉദ്യോഗസ്ഥരുടെ സേവനം കൃഷിയിടത്തിൽ ഉറപ്പാക്കും: കൃഷിമന്ത്രി

Aswathi Kottiyoor
WordPress Image Lightbox