ഗൂഗിളിന്റെ വ്യക്തിഗത വര്‍ക്ക്സ്‌പേസ് അക്കൗണ്ടിലെ സംഭരണശേഷി 15 ജിബി യില്‍നിന്ന് ഒരു ടെറാബൈറ്റ്(1000 ജിബി) ആയി ഉയര്‍ത്തുമെന്ന് കമ്പനി.15 ജിബിക്ക് പകരം 1 ടിബി സുരക്ഷിത ക്ലൗഡ് സ്റ്റോറേജ് ഉടന്‍ ലഭിക്കുമെന്ന് ബ്‌ളോഗിലൂടെ കമ്പനി അറിയിക്കുകയായിരുന്നു.
മാല്‍വേര്‍, സ്പാം, റാന്‍സംവേര്‍ ആക്രമണങ്ങളില്‍നിന്നുള്ള സുരക്ഷ, പലവ്യക്തികള്‍ക്ക് ഒരേസമയം സന്ദേശം അയക്കാന്‍ കഴിയുന്ന മെയില്‍മെര്‍ജ് സംവിധാനം എന്നിവ പുതുതായി ഉള്‍പ്പെടുത്തും.സുരക്ഷിതമായ ക്ലൗഡ് സ്റ്റോറേജ് സംവിധാനമാണ് ലഭിക്കുക.
വര്‍ക് സ്‌പേസ്
ജി-മെയില്‍, ക്ലൗഡ് കംപ്യൂട്ടിങ്, കോണ്ടാക്ട്‌സ്, ഗൂഗിള്‍ കലണ്ടര്‍, മീറ്റ്, ചാറ്റ്‌സ്, ഓഫീസ് സ്യൂട്ട് എന്നിങ്ങനെ ഗൂഗിള്‍ വികസിപ്പിച്ചതും വിപണനം ചെയ്യുന്നതുമായ ഉത്പന്നങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണ് ഗൂഗിള്‍ വര്‍ക്ക്സ്‌പേസ്. ജി സ്യൂട്ട് എന്നറിയപ്പെട്ടിരുന്ന ഇതിന്റെ പേര് 2020-ലാണ് വ്യക്തിഗത വര്‍ക്ക്സ്‌പേസ് (വര്‍ക്ക്സ്‌പേസ് ഇന്‍ ഡിവിജ്വല്‍) എന്നാക്കിയത്. ഇതിന്റെ അടിസ്ഥാനപതിപ്പ് സൗജന്യമാണ്.
ഫിലിപ്പീന്‍സ്, വിയറ്റ്നാം, ഇന്തോനേഷ്യ, മലേഷ്യ, തായ്വാന്‍, തായ്ലന്‍ഡ്, നെതര്‍ലാന്‍ഡ്സ്, പോര്‍ച്ചുഗല്‍, ബെല്‍ജിയം, ഫിന്‍ലാന്‍ഡ്, ഗ്രീസ്, അര്‍ജന്റീന എന്നീ ചില രാജ്യങ്ങളിലും പ്രദേശങ്ങളിലും ഗൂഗിള്‍ വ്യക്തിഗത വര്‍ക്ക്സ്പെയ്സ് ലോഞ്ച് ചെയ്തു.