26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ കോ​ടി​ക​ളു​ടെ ആ​ട്ട
Kerala

റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ കോ​ടി​ക​ളു​ടെ ആ​ട്ട

സം​​​സ്ഥാ​​​ന​​​ത്തെ റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ല്‍ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ ആ​​​ട്ട കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്നു. പ​​​ത്തു കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ആ​​​ട്ട​​​യു​​​ടെ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​താ​​​യാ​​​ണ് ഏ​​​ക​​​ദേ​​​ശ ക​​​ണ​​​ക്ക്. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ​​​യും പി​​​ടി​​​പ്പു​​​കേ​​​ടാ​​​ണു പൊ​​​തു​​​ഖ​​​ജ​​​നാ​​​വി​​​ന് ഇ​​​ത്ര​​​യും ന​​​ഷ്ടം വ​​​രാ​​​ന്‍ കാ​​​ര​​​ണം.

മു​​​ന്‍​ഗ​​​ണ​​​നേ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​ല്‍​പ്പെ​​​ട്ട നീ​​​ല, വെ​​​ള്ള കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ള്‍​ക്ക് വി​​​ത​​​ര​​​ണ​​​ത്തി​​​നെ​​​ത്തി​​​ച്ച ആ​​​ട്ട​​​യാ​​ണു കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ് ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യ​​​ത്. 17 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ് ഇ​​​വ കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ള്‍​ക്കു ന​​​ല്‍​കു​​​ന്ന​​​ത്. റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ മു​​​ന്‍​കൂ​​​ര്‍ പ​​​ണ​​​മ​​​ട​​​ച്ച് വാ​​​ങ്ങി​​​യ​​​താ​​​ണ് ആ​​​ട്ട. ര​​​ണ്ടു രൂ​​​പ ക​​​മ്മീ​​​ഷ​​​ന്‍ ക​​​ഴി​​​ച്ച് 15 രൂ​​​പ​​​യാ​​​ണ് ഒ​​​രു കി​​​ലോ​​യ്ക്കു വ്യാ​​​പാ​​​രി​​​ക​​​ള്‍ ന​​​ല്‍​കേ​​​ണ്ട​​​ത്.

നേ​​​ര​​​ത്തേ ഒ​​​രു കാ​​​ര്‍​ഡി​​​ന് ഒ​​​രു കി​​​ലോ​​​യു​​​ടെ നാ​​​ലു പാ​​​യ്ക്ക​​​റ്റ് വ​​​രെ ആ​​​ട്ട ന​​​ല്‍​കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട​​​ത് ര​​​ണ്ടു പാ​​​യ്ക്ക​​​റ്റാ​​​ക്കി. നാ​​​ലു മാ​​​സം മു​​​മ്പ് ഇ​​​തി​​​ന്‍റെ വി​​​ത​​​ര​​​ണം പൂ​​​ര്‍​ണ​​​മാ​​​യി സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ത്തു​​​ക​​​യും ചെ​​​യ്തു.

സ്റ്റോ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന ആ​​​ട്ട വി​​​റ്റു​​​തീ​​​രും​​​മു​​​മ്പാ​​​ണ് വി​​​ത​​​ര​​​ണം നി​​​ര്‍​ത്തി​​​വ​​​ച്ച് സി​​​വി​​​ല്‍ സ​​​പ്ലൈ​​​സ് വ​​​കു​​​പ്പി​​​ന്‍റെ ഉ​​​ത്ത​​​ര​​​വി​​​റ​​​ങ്ങി​​​യ​​​ത്.

ഓ​​​രോ റേ​​​ഷ​​​ന്‍ ക​​​ട​​​യി​​​ലും ര​​​ണ്ടു ക്വി​​​ന്‍റ​​​ല്‍ മു​​​ത​​​ല്‍ ഏ​​​ഴു ക്വി​​​ന്‍റ​​​ല്‍ വ​​​രെ ആ​​​ട്ട കെ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണു വി​​​വ​​​രം. സം​​​സ്ഥാ​​​ന​​​ത്ത് ആ​​​കെ​​​യു​​​ള്ള 14,302 റേ​​​ഷ​​​ന്‍ ക​​​ട​​​ക​​​ളി​​​ലും ഇ​​​ത്ത​​​രം ആ​​​ട്ട ബാ​​​ക്കി​​​യു​​​ണ്ടെ​​​ന്ന് റേ​​​ഷ​​​ന്‍ വ്യാ​​​പാ​​​രി​​​ക​​​ള്‍ പ​​​റ​​​യു​​​ന്നു.​ ദാ​​​രി​​​ദ്ര്യ​​രേ​​​ഖ​​​യ്ക്ക് താ​​​ഴെ​​​യു​​​ള്ള വി​​​ഭാ​​​ഗ​​​ത്തി​​​ല്‍പ്പെ​​​ട്ട കാ​​​ര്‍​ഡു​​​ട​​​മ​​​ക​​​ള്‍​ക്ക് എ​​​ട്ടു രൂ​​​പ നി​​​ര​​​ക്കി​​​ല്‍ ന​​​ല്‍​കി​​​യി​​​രു​​​ന്ന ആ​​​ട്ട​​​യു​​​ടെ​​​യും കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഇ​​​വ​​​യും ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യി.

ആ​​​ട്ട​​​യ്ക്കു ന​​​ല്‍​കി​​​യ പ​​​ണം തി​​​രി​​​കെ ന​​​ല്‍​ക​​​ണ​​​മെ​​​ന്ന് വ്യാ​​​പാ​​​രി സം​​​ഘ​​​ട​​​ന​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യി​​​രു​​​ന്ന ഗോ​​​ത​​​മ്പ് വി​​​ഹി​​​തം കു​​​റ​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നാ​​​ണ് മു​​​ന്‍​ഗ​​​ണ​​​നേ​​​ത​​​ര വി​​​ഭാ​​​ഗ​​​ത്തി​​​നു​​​ള്ള ആ​​​ട്ട വി​​​ത​​​ര​​​ണം സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ നി​​​ര്‍​ത്തി​​​വ​​​ച്ച​​​ത്.

6459.07 മെ​​​ട്രി​​​ക് ട​​​ണ്‍ ഗോ​​​ത​​​മ്പാ​​ണു കേ​​​ന്ദ്രസ​​​ര്‍​ക്കാ​​​ര്‍ വെ​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത്.​ കേ​​​ന്ദ്രം ന​​​ല്‍​കി​​​യി​​​രു​​​ന്ന ഗോ​​​ത​​​മ്പ് സ്വ​​​കാ​​​ര്യ മി​​​ല്ലു​​​ക​​​ളി​​​ല്‍ പൊ​​​ടി​​​ച്ചാ​​​ണു സം​​​സ്ഥാ​​​നം ആ​​​ട്ട​​​യാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്.

Related posts

ഡൽഹിയിൽ റിക്കാർഡ് ശൈത്യം; വിമാനങ്ങൾ വൈകുന്നു

Aswathi Kottiyoor

വര്‍ക്ക് ഫ്രം ഹോം പദ്ധതി പ്രഖ്യാപിച്ച് സര്‍ക്കാര്‍

Aswathi Kottiyoor

പ്ലാന്റേഷൻ കോർപ്പറേഷന്റെ വികസനത്തിന് പ്രത്യേക കർമ്മ പദ്ധതി രൂപീകരിക്കും : കൃഷിമന്ത്രി പി. പ്രസാദ്

Aswathi Kottiyoor
WordPress Image Lightbox