23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല: ഭക്ഷണം ഇനിമുതല്‍ പ്രതിദിന അലവന്‍സില്‍ നിന്ന്
Kerala

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്ക് ഇനി സൗജന്യ മെസ് സൗകര്യമില്ല: ഭക്ഷണം ഇനിമുതല്‍ പ്രതിദിന അലവന്‍സില്‍ നിന്ന്

ശബരിമല ഡ്യൂട്ടിക്കെത്തുന്ന പോലീസുകാര്‍ക്കുള്ള സൗജന്യ മെസ് സൗകര്യം ആഭ്യന്തരവകുപ്പ് പിന്‍വലിച്ചു. പോലീസുകാരുടെ പ്രതിദിന അലവന്‍സില്‍ നിന്ന് ഇനി മുതല്‍ ഭക്ഷണം കഴിക്കണമെന്ന് ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കി.

ശബരിമലയിലെ പ്രതികൂല സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് നല്‍കിയിരുന്ന സൗജന്യ മെസ് സൗകര്യം പിന്‍വലിക്കുന്നതിനെതിരെ സേനയില്‍ അതൃപ്തി പടരുകയാണ്.

ശബരിമലയില്‍ ഭക്ഷണം കഴിക്കുന്ന എല്ലാ ഉദ്യോഗസ്ഥരും ചേര്‍ന്ന് മെസ് കമ്മിറ്റിയുണ്ടാക്കണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദേശം. പോലീസുകാര്‍ക്ക് ദിവസം നല്‍കുന്ന അലവന്‍സില്‍ നിന്ന് നൂറ് രൂപ ഈടാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്ന കാലത്താണ് ഭക്ഷണത്തിന് ഇളവ് അനുവദിച്ചു തുടങ്ങിയത്. പിന്നീട് വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പോലീസുകാര്‍ക്ക് ഭക്ഷണത്തിനുള്ള മെസ് പൂര്‍ണമായും സൗജന്യമാക്കി.

എത്രയാണോ പോലീസുകാരുടെ ഭക്ഷണത്തിന് വേണ്ട തുക അതു സര്‍ക്കാര്‍ നല്‍കുകയുമായിരുന്നു ചെയ്തിരുന്നത്. ഇനി മുതല്‍ സൗജന്യമായി നല്‍കാനാവില്ലെന്നാണ് പുതിയ ഉത്തരവ്.

Related posts

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ഭക്ഷ്യമേള നടത്തി.

Aswathi Kottiyoor

കുമാരിമാർക്ക്‌ കരുത്തേകാൻ ‘വർണക്കൂട്ട്‌’ ; ബാലികാദിനമായ ഇന്ന്‌ തുടക്കം

Aswathi Kottiyoor

രാജ്യത്ത് 21,880 പേര്‍ക്ക് കൂടി കൊവിഡ്*

Aswathi Kottiyoor
WordPress Image Lightbox