23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.
Kerala

കാപ്പ ചുമത്തി നാട് കടത്തിയ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍.

കണ്ണൂര്‍ കതിരൂര്‍ സ്വദേശി പാറംകുന്ന് കൂരാഞ്ചി ഹൗസില്‍ കെ. വിഥുനെയാണ് എറണാകുളത്തെ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ചെറുതും വലുതുമായ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവാണ് കെ. വിഥു. അതുകൊണ്ടാണ് പൊലീസ് കാപ്പ നിയമപ്രകാരം ഇയാളെ നാടുകടത്തിയിരുന്നത്. കതിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനാണ് വിഥുന്‍.

കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് വിഥുനെ നാടുകടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനും ആറ് മാസത്തേക്ക് ഇയാളെ വിലക്കിയിരുന്നു.

Related posts

പാനൂരിൽ കോൺഗ്രസ് – ബിജെപി സംഘർഷം: നാല് പേർക്ക് പരുക്ക്

Aswathi Kottiyoor

കർണാടക ബാങ്കിന്റെ ക്രൂരത ; ബിനുവിനെ ഭീഷണിപ്പെടുത്തുന്ന സംഭാഷണം പുറത്ത്‌

Aswathi Kottiyoor

കോ​വി​ഡ് പ്ര​തി​രോ​ധം: വി​ദ​ഗ്ധ​രു​ടെ യോ​ഗം ഇ​ന്ന്

Aswathi Kottiyoor
WordPress Image Lightbox