25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കോ​യ​മ്പ​ത്തൂ​രി​ലേ​ത് ചാ​വേ​റാ​ക്ര​മ​ണമെന്ന് സൂചന; ജ​മേ​ഷ മു​ബീ​ന്‍റെ വാ​ട്ട്​സാ​പ്പ് സ്റ്റാ​റ്റ​സ് ക​ണ്ടെ​ടു​ത്തു
Kerala

കോ​യ​മ്പ​ത്തൂ​രി​ലേ​ത് ചാ​വേ​റാ​ക്ര​മ​ണമെന്ന് സൂചന; ജ​മേ​ഷ മു​ബീ​ന്‍റെ വാ​ട്ട്​സാ​പ്പ് സ്റ്റാ​റ്റ​സ് ക​ണ്ടെ​ടു​ത്തു

കോ​യ​മ്പ​ത്തൂ​രി​ല്‍ ന​ട​ന്ന സ്‌​ഫോ​ട​നം ചാ​വേ​റാ​ക്ര​മ​ണം ആ​ണെ​ന്ന​തി​ന്‍റെ വ്യ​ക്ത​മാ​യ സൂചന പോ​ലീ​സി​നു ല​ഭി​ച്ചു. സ്‌​ഫോ​ട​ന​ത്തി​ല്‍ മ​രി​ച്ച ജ​മേ​ഷ മൂ​ബി​ന്‍റെ വാ​ട്ട്‌​സാ​പ്പ് സ്റ്റാ​റ്റ​സ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ടു​ത്തു.

ത​ന്‍റെ മ​ര​ണ​വി​വ​രം അ​റി​ഞ്ഞു​ക​ഴി​യു​മ്പോ​ള്‍ തെ​റ്റു​ക​ള്‍ പൊ​റു​ത്ത് മാ​പ്പാ​ക്ക​ണം. സം​സ്‌​കാ​ര ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത് പ്രാ​ര്‍​ഥി​ക്ക​ണം എ​ന്നാ​യി​രു​ന്നു സ്റ്റാ​റ്റ​സി​ലെ വാ​ച​ക​ങ്ങ​ള്‍. സ്‌​ഫോ​ട​നം ന​ട​ക്കു​ന്ന​തി​ന്‍റെ ത​ലേ​ദി​വ​സ​മാ​ണ് ഇ​യാ​ള്‍ ഇ​ത് സ്റ്റാ​റ്റ​സ് ആ​യി പോ​സ്റ്റ് ചെ​യ്ത​ത്.

മൂ​ബി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​ല്‍ ക​ത്താ​ന്‍ സ​ഹാ​യി​ക്കു​ന്ന രാ​സ​ലാ​യ​നി​ക​ളു​ടെ സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​താ​യാ​ണ് വി​വ​രം. ഇ​യാ​ളു​ടെ 13 ശ​രീ​ര​ഭാ​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​ര്‍ ന​ഗ​ര​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ള്‍, ക​ള​ക്ട്രേ​റ്റ്, ക​മ്മീ​ഷ​ണ​ര്‍ ഓ​ഫീ​സ് തു​ട​ങ്ങി​യ പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള രേ​ഖ​ക​ള്‍ ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ള്‍ വ​ന്‍ സ്‌​ഫോ​ട​നം ല​ക്ഷ്യ​മി​ട്ടി​രു​ന്നെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്.

അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ള്‍​ക്ക് ഐ​എ​സ് ബ​ന്ധ​മു​ണ്ടോ എ​ന്നും പോ​ലി​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഇ​ന്ന് കൂ​ടു​ത​ല്‍ അ​റ​സ്റ്റു​ണ്ടാ​യേ​ക്കും.

അ​ഞ്ചു പേ​രെ​കൂ​ടി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

Related posts

ഇരിട്ടി പുന്നാട് ലോറികൾ കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റും: മുഖ്യമന്ത്രി

Aswathi Kottiyoor

ഇനി മൊബൈലില്‍; സര്‍ക്കാര്‍ ഓഫീസില്‍ കടലാസ് രസീതില്ല

Aswathi Kottiyoor
WordPress Image Lightbox