28.9 C
Iritty, IN
July 5, 2024
  • Home
  • Iritty
  • വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു
Iritty Kerala Uncategorized

വൈഎംസിഎ സബ് റീജ്യൺ ഉദ്ഘാടനവും ഉരുൾപൊട്ടൽ ദുരിത ബാധിതർക്കുള്ള സഹായ വിതരണവും നടന്നു

ഇരിട്ടി : വൈഎംസിഎ ഇരിട്ടി സബ് റീജന്‍ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും നെടുംപുറംചാല്‍ ഉരുള്‍പൊട്ടൽ ദുരുന്ത ബാധിതര്‍ക്കുള്ള സഹായ വിതരണവും കുന്നോത്ത് ബെന്‍ഹില്‍ ഇംഗ്ലിഷ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. വൈ എം സി എ നാഷണല്‍ പ്രസിഡന്റ് ജസ്റ്റിസ് ജെ.ബി. കോശി പുതിയ സബ് റീജന്‍ ഉദ്ഘാടനം നിർവഹിച്ചു. നെടുംപുറംചാല്‍ ഉരുള്‍പൊട്ടൽ ദുരന്ത ബാധിതര്‍ക്കുള്ള വൈഎംസിഎ സഹായവും അദ്ദേഹം വിതരണം ചെയ്തു.

ഇരിട്ടി സബ് റീജന്‍ ചെയര്‍മാന്‍ ജസ്റ്റിന്‍ കൊട്ടുകാപ്പള്ളി അധ്യക്ഷത വഹിച്ചു. കേരള റീജന്‍ ചെയര്‍മാന്‍(ആക്ടിങ്) ജിയോ ജേക്കബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി . തലശ്ശേരി ആര്‍ച്ച് ബിഷപ് ജോര്‍ജ് ഞറളക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സണ്ണി ജോസഫ് എംഎല്‍എ കമ്മ്യൂണിറ്റി പ്രൊജക്ട് ഉദ്ഘാടനം ചെയ്തു . മുതിര്‍ന്ന നേതാക്കളെയും പ്രവര്‍ത്തകരെയും ആദരിച്ചു . അശരണരുടെ കണ്ണീരൊപ്പാനും യുവാക്കള്‍ക്കു നേര്‍വഴി കാട്ടാനും ലക്ഷ്യമിട്ട് രൂപീകൃതമായ വൈഎംസിഎ ആഗോള പ്രസ്ഥാനം കേരളത്തില്‍ കൂടുതല്‍ വളര്‍ച്ച നേടുന്നതിന്റെ ഭാഗമായാണ് ഇരിട്ടിയില്‍ പുതിയ സബ് റീജന്‍ രൂപീകരിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു .

ഇരിട്ടി സബ് റീജന്‍ നിലവില്‍ വന്നതോടെ കേരളത്തില്‍ വൈഎംസിഎ സബ് റീജനുകളുടെ എണ്ണം 22 ആയി. കൊട്ടിയൂര്‍ മുതല്‍ പുളിങ്ങോം മാതമംഗലം വരെ 32 യൂണിറ്റുകളും വിസ്തൃതമായ പ്രദേശങ്ങള്‍ പരിധി ആയി ഉണ്ടായിരുന്ന കണ്ണൂര്‍ സബ് റീജന്‍ വിഭജിച്ചാണ് ഇരിട്ടി ആസ്ഥാനാമായി പുതിയ സബ് റീജന്‍. തലശ്ശേരി, കൂത്തുപറമ്പ്, കോളയാട്, നെടുംപുറംചാല്‍, കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, അടയ്ക്കാത്തോട്, പേരാവൂര്‍, ചെടിക്കുളം, വള്ളിത്തോട്, ഉളിക്കല്‍, ഇരിട്ടി, കരിക്കോട്ടക്കരി, എടൂര്‍ എന്നിങ്ങനെ 15 യൂണിറ്റുകളാണ് ഇരിട്ടി സബ് റീജനില്‍ ഉള്ളതെന്ന് ഭാരവാഹികൾ പറഞ്ഞു.

Related posts

ലൈഫ്: മുൻഗണനാ പട്ടികയിൽ അർഹരായ മുഴുവൻ പേരേയും ഉൾപ്പെടുത്തും

Aswathi Kottiyoor

ബഹിരാകാശ ഗവേഷണ രംഗത്ത് പുതിയൊരു കാൽവയ്പ്പുമായി ഇന്ത്യ.

Aswathi Kottiyoor

കുട്ടിയെ വധിക്കാൻ ശ്രമിച്ച കേസിൽ സിഡബ്ല്യുസി അംഗമായ അഭിഭാഷകക്കെതിരെ കേസ്, സിപിഎം നേതാവായ ഭർത്താവ് ഒന്നാം പ്രതി

Aswathi Kottiyoor
WordPress Image Lightbox