25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • എല്‍ദോസ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്
Kerala

എല്‍ദോസ് എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്

ലൈംഗിക പീഡനക്കേസില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നീക്കം.

ബലാത്സംഗത്തിനും വധശ്രമത്തിനും എംഎല്‍എയ്‌ക്കെതിരെ തെളിവുണ്ടെന്ന് സര്‍ക്കാരിനു നിയമോപദേശം ലഭിച്ചിരുന്നു. ജാമ്യം അനുവദിച്ചുകൊണ്ടുള്ള തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി ഉത്തരവിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുക.

തിങ്കളാഴ്ച രാവിലെ തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസില്‍ എംഎല്‍എ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. ചോദ്യം ചെയ്യലിനോട് എല്‍ദോസ് സഹകരിക്കുന്നില്ലെന്ന് അന്വേഷണസംഘം പറഞ്ഞു.

എംഎല്‍എയുടെ മൊബൈല്‍ ഫോണ്‍ തിങ്കളാഴ്ച പോലീസിന് കൈമാറിയിട്ടുണ്ട്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും.

കേസില്‍ കര്‍ശന ഉപാധികളോടെയാണ് എല്‍ദോസിന് കോടതി ജാമ്യം അനുവദിച്ചത്. അടുത്ത മാസം ഒന്ന് വരെ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാണ് കോടതി നിര്‍ദേശം. ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികളിലേയ്ക്ക് കടക്കും.

Related posts

ഏഴു ജില്ലകളിലെ അഗ്‌നിപഥ് റിക്രൂട്ട്‌മെന്റ് റാലി 15 മുതല്‍ തലശ്ശേരിയില്‍

Aswathi Kottiyoor

ഇടവക ദിനാചരണം നടത്തി

Aswathi Kottiyoor

വീണ്ടും ആശങ്ക ഉയർത്തി യമുന

Aswathi Kottiyoor
WordPress Image Lightbox