22.9 C
Iritty, IN
July 8, 2024
  • Home
  • Peravoor
  • അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് കേരളയുടെ പേരാവൂർ യൂണിറ്റ് വാർഷിക സമ്മേളനം ആരംഭിച്ചു .
Peravoor

അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് കേരളയുടെ പേരാവൂർ യൂണിറ്റ് വാർഷിക സമ്മേളനം ആരംഭിച്ചു .

പേരാവൂർ: അസോസിയേഷൻ ഓഫ് ഓട്ടോമോബൈൽസ് വർക്ക് ഷോപ്പ്സ് കേരളയുടെ പേരാവൂർ യൂണിറ്റ് വാർഷിക സമ്മേളനം ആരംഭിച്ചു. ചടങ്ങിൽ എ കെ ഡബ്ല്യൂ കെ പേരാവൂർ യൂണിറ്റ് സെക്രട്ടറി അജയൻ കെ.കെ. സ്വാഗതം പറഞ്ഞു. എ കെ ഡബ്ല്യൂ കെ പേരാവൂർ യൂണിറ്റ് പ്രസിഡന്റ് എം.ജി.സുരേഷ് അദ്ധ്യക്ഷനായിരുന്നു.
സംസ്ഥാന ട്രെയിനിംഗ് ബോർഡ് ചെയർമാൻ ഫെനി എം പോൾ ഉദ്ഘാടനം ചെയ്തു.
പേരാവൂർ ഡി വൈ എസ് പി ജോൺ എ.വി. വിശിഷ്ടാതിഥി ആയിരുന്നു. സംസ്ഥാന ജോ.സെക്രട്ടറി റെനി മാത്യു മുഖ്യപ്രഭാക്ഷണം നടത്തി. അജയൻ കെ.കെ. പ്രവർത്തന റിപ്പോർട്ടും, ഷിജു.വി. വരവു -ചിലവു കണക്കും, അവതരിപ്പിച്ചു.
ഇൻഷൂറൻസ് & വെൽഫെയറിനെ കുറിച്ച് ജില്ലാ ട്രഷറർ സുനിൽ.പി. ക്ലാസ് എടുത്തു. ന്യൂസ് ബുള്ളറ്റിൻ ജില്ലാ സെക്രട്ടറി സംഗീത് മഠത്തിൽ പ്രകാശനം ചെയ്തു.
സണ്ണി മാത്യു, സന്തോഷ് പി. എസ്, രാജീവൻ കെ.ആർ, കുഞ്ഞികൃഷ്ണൻ, എന്നിവർ സംസാരിച്ചു ഷരുൺ നന്ദിയും പറഞ്ഞു.

Related posts

ക്ലീന്‍ പേരാവൂര്‍ ഗ്രീന്‍ പേരാവൂര്‍; തെരു ക്ലസ്റ്റര്‍ തല ഉദ്ഘാടനം

Aswathi Kottiyoor

29-ാം മൈൽ വെള്ളച്ചാട്ടത്തിനരികിൽ ഇനി ചെണ്ടുമല്ലികൾ വിരിയും

Aswathi Kottiyoor

കോളയാടിൽ മരം മുറിക്കുന്നതിനിടെ ദേഹത്ത് തട്ടി ലോഡിങ്ങ് തൊഴിലാളി മരിച്ചു

Aswathi Kottiyoor
WordPress Image Lightbox